കാമുകിയുടെ പിണക്കാം മാറ്റാന്‍ കാമുകന്‍ സോറി പറഞ്ഞു. എന്നാല്‍ കാമുകന്റെ സോറി പോലീസിന് ഇഷ്ടപ്പെട്ടില്ല. പോലീസ് കാമുകനെ പൊക്കി അകത്താക്കി.
ഒരു ഒന്നൊന്നര സോറി പറയല്‍ തന്നെയായിരുന്നു കാമുകന്റെത്. തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറിന്റെ മാപ്പുപറച്ചില്‍.
പൂന്നെയിലെ പിംപിരി മേഖലയിലാണ് പാവം കാമുകനെ പൊലീസ് പിടിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാരും മൂക്കത്ത് വിരല്‍ വച്ചു.