ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞതിനാല്‍ ഭര്‍ത്താവിനെ കൊന്നു തല കത്തിച്ചു വികൃതമാക്കി.രണ്ടു തവണ ശ്രമിച്ചിട്ടും നടക്കാതെ പോയ കൃത്യം അതിക്രൂരമായി നടപ്പാക്കി,പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് നെടുംപുറചാലില്‍ തല കത്തിക്കരിഞ്ഞനിലയില്‍ കണ്ട യുവാവിനെ തിരിച്ചറിഞ്ഞു. നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്​. സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ നാല്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഭാര്യ ഷീബ, രാജ​ന്റെറ സഹോദര പുത്രന്‍ നിധീഷ്, സുഹൃത്തുക്കളായ ആനന്ദന്‍, ബിനീഷ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 21നാണ്​ കോഴിക്കോട് കിനാലൂര്‍ എസ്‌റ്റേറ്റില്‍ മുഖം കത്തിക്കരിഞ്ഞ നിലയില്‍ യുവാവി​ന്‍റ മൃതദേഹം കണ്ടെത്തിയത്​. തോട്ടത്തില്‍ ടാപ്പിങ്​ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കാണാതായെന്ന പരാതി ലഭിക്കാത്തതും മൃതദേഹം തിരിയച്ചറിയാനാവാത്തതും ആദ്യ ഘട്ടത്തില്‍ കേസന്വേഷണം മന്ദഗതിയിലാക്കിയിരുന്നു.rajan-mank
തന്റെ ഭാര്യ ഷീബയുമായി ലിബിനുണ്ടായിരുന്ന അവിഹിത ബന്ധം അറിഞ്ഞ രാജന്‍ ഇതേക്കുറിച്ച് ഇരുവരുമായും കലഹിച്ചിരുന്നു. സ്വന്തം വീട്ടുകാരുമായി തെറ്റിലായ ലിബിന്‍ അഞ്ചു വര്‍ഷമായി രാജന്റെ വീട്ടിലാണു താമസം. വീടു പുതുക്കിപ്പണിതെങ്കിലും രാജന്‍ ഇവിടെ താമസിക്കാതെ സമീപത്തെ ചെറിയൊരു ഷെഡിലാണു കഴിഞ്ഞിരുന്നത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പു രാജനും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായി.രാജന്റെ വീട്ടില്‍ ലിബിനും വിപിനും സദാനന്ദനും മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണു രാജന്‍ എത്തുന്നതും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. ഇതിനു ശേഷം ഷീബയുടെ അറിവോടെയും സമ്മതത്തോടെയുമാണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. നേരത്തെ രണ്ടുതവണ രാജനെ വീട്ടിലേക്കുള്ള വഴിയില്‍ നിന്നു താഴ്ചയിലേക്കു തള്ളിയിട്ടു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു.mankayam-murder

ഷീബയുടെ അമ്മ ശബരിമല തീര്‍ഥാടനത്തിനായി പോകുന്ന 20നു രാജന്‍ ഇവരുടെ കാരുകുളങ്ങരയിലെ വീട്ടില്‍ എത്തിയിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ ലിബിനു പെണ്ണുകാണാന്‍ തലയാട് പോകണമെന്നു പറഞ്ഞു കാറില്‍ വിപിനൊപ്പം രാജനെയും കയറ്റി. ബ്രോക്കര്‍ കൂടിയായ കോമരം സദാനന്ദനെ വഴിയില്‍നിന്ന് ഒപ്പം കൂട്ടി. തലയാട്ടെ കള്ളുഷാപ്പില്‍നിന്നു കള്ളുവാങ്ങി അതില്‍ കീടനാശിനി കലക്കി നല്‍കി. എന്നാല്‍, കള്ള് കുടിക്കില്ലെന്നു രാജന്‍ പറഞ്ഞതോടെ ഇവര്‍ കരിക്കാംകുളത്തു പോയി വിദേശമദ്യം വാങ്ങി തിരികെ മങ്കയത്ത് എത്തി.മരുതിന്‍ ചുവട്ടില്‍ വച്ച് ഇവര്‍ മദ്യപിച്ചു. ശേഷം രാജന്റെ കണ്ണില്‍ വിപിന്‍ മുളകു പൊടി എറിഞ്ഞു. ലിബിന്‍ പിന്നില്‍നിന്നു ഹാമര്‍ കൊണ്ടു തലയ്ക്കടിച്ചു. രാജനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് കാറില്‍ കയറ്റി. കാറില്‍ വച്ചു പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചു കഴുത്തില്‍ കുരുക്കിട്ടു. മരിച്ചെന്നു കരുതി റബര്‍ എസ്റ്റേറ്റില്‍ ഉപേക്ഷിച്ചു. തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ചു മുഖം കത്തിച്ചു. ശേഷം കാര്‍ കഴുകി ഇവര്‍ രക്ഷപ്പെട്ടു.

21നു പുലര്‍ച്ചെ റബര്‍ എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണു മൃതദേഹം കണ്ടത്. കൃത്യം നടത്തി രണ്ടു ദിവസത്തിനു ശേഷമാണു ലിബിന്‍ ഷീബയോടു കൊലപാതക വിവരം പറഞ്ഞത്. ഭൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പൊലീസ് ഓരോ വിവരവും ഇഴകീറി ആഴത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണു രാജനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. ഭര്‍ത്താവ് ദൂരെ സ്ഥലത്തു ജോലിക്കു പോയെന്നായിരുന്നു ഷീബയുടെ വിശദീകരണം. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ഷീബ മൃതദേഹം തന്റെ ഭര്‍ത്താവിന്റേതല്ലെന്ന നിലപാടിലായിരുന്നു.കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ മൃതദേഹത്തിലെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി
താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സൈബര്‍ സെല്ലി​െന്‍റ സഹായത്തോടെയാണ്​ പൊലീസ്​ പ്രതികളെ കണ്ടെത്തിയത്​. ടവറി​െന്‍റ പരിധിയിലുള്ള ഫോണ്‍ നമ്പറുകളില്‍ ഒന്ന്​ രാജ​േന്‍റതായിരുന്നു. വീട്ടില്‍ വിളിച്ച്​ അന്വേഷിച്ചപ്പോള്‍ വയനാട്ടില്‍ ജോലിക്ക്​ പോയെന്നാണ്​ മറുപടി നല്‍കിയത്​. ഇതുവരെ തിരിച്ചു വരാതിരുന്നിട്ടും പരാതി നല്‍കാതിരുന്നത്​ എന്താണെന്ന അന്വേഷണമാണ്​ പ്രതികളെ കുടുക്കിയത്​. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കുകയായിരുന്നു.

Top