ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി മോഷണം: ഭാര്യയുടെ പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലുങ്ക് നടനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത്. ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി എന്ന പരാതിയില്‍ നടനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലുങ്ക് നടന്‍ അറസ്റ്റില്‍. ജി.വി.എസ്. കൃഷ്ണ റെഡ്ഡി എന്ന സാമ്രാട്ട് റെഡ്ഡിയാണ് ഭാര്യയുടെ പരാതിയില്‍ പിടിയിലായത്. അതിക്രമിച്ചു കടക്കല്‍, മോഷണം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

മധാപൂരിലെ തന്റെ ഫ്ളാറ്റില്‍ അതിക്രമിച്ചു കടന്ന നടന്‍ സിസിടിവി കാമറകള്‍ തകര്‍ക്കുകയും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ മോഷ്ടിക്കുകയും ചെയ്തെന്നാണു ഹരിത നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ജനുവരി 13ന് താന്‍ വീട്ടില്‍നിന്നു പുറത്തുപോയ സമയത്തായിരുന്നു മോഷണമെന്നും ഹരിത പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 25നുതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ചൊവ്വാഴ്ച മാത്രമാണ് നടനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അനുഷ്‌ക ഷെട്ടി നായികയായ പഞ്ചാക്ഷരി(2010) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാമ്രാട്ട് ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ രാജ് തരുണ്‍ നായകനായെത്തിയ കിട്ടു ഉന്നഡു ജാഗ്രത എന്ന ചിത്രത്തിലും മികച്ച വേഷം അവതരിപ്പിച്ചു. 2015ല്‍ സാമ്രാട്ട് ഇന്റീരിയര്‍ ഡിസൈനറായ ഹരിതയെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. സ്ത്രീധന പീഡനമാരോപിച്ച് ഹരിത നല്‍കിയ മറ്റൊരു പരാതിയും സാമ്രാട്ടിനെതിരേ നിലവിലുണ്ട്.

കഴിഞ്ഞ ജനുവരി 13 ന് സാമ്രാട്ടും, ഇയാളുടെ സഹോദരിയ സാഹിതി റെഡ്ഡിയും താന്‍ ഇല്ലാത്ത സമയത്ത് ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നാണ് 29 കാരിയായ ഭാര്യ ഹരിതയുടെ പരാതി. മയക്കുമരുന്നിന് അടിമയായ സാമ്രാട്ടിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇവര്‍ ആരോപണം ഉയര്‍ത്തുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നടന്‍ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, താന്‍ സിനിമയില്‍ അഭിനയിക്കരുതെന്ന അവരുടെ ആവശ്യത്തിന് വഴങ്ങാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും നടന്‍ പറയുന്നു.

വിമാനത്തില്‍ അടുത്തിരുന്ന വിദേശ വനിതയുടെ വസ്ത്രത്തിനുള്ളില്‍ കയ്യിട്ട ഇന്ത്യാക്കാരൻ അറസ്റ്റില്‍; ഷര്‍ട്ടിന്റെയും പാന്‍സിന്റെയും ബട്ടണഴിച്ചു നസ്യം ചെയ്യാനെത്തിയെ തെറാപിസ്റ്റിന്റെ കൈ സ്വകാര്യ ഭാഗത്തേയ്ക്ക് നീണ്ടു; പതിമൂന്ന്കാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍ അര്‍ദ്ധ നഗ്നയായി വത്തിക്കാനിലെ ഉണ്ണിയേശുവിന്റെ രൂപം തട്ടിപ്പറിക്കാന്‍ യുവതിയുടെ ശ്രമം മന്ത്രിക്കെതിരെ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ ശ്രമം; പിടിച്ചുപറി കുറ്റം ചുമത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു കുട്ടിപ്പാവാട ധരിച്ച് പൊതുസ്ഥലത്ത് സഞ്ചരിച്ച് വീഡിയോ പോസ്റ്റ് ചെയ്തു;സൗദിയില്‍ യുവതി അറസ്റ്റില്‍
Latest
Widgets Magazine