രണ്ടു മരം മുറിക്കാൻ നാനൂറു തൊഴിലാളികൾ: കോട്ടയം ജില്ലയിൽ പൊതുമരാമത്ത് വകുപ്പിലെ കൊള്ള നടത്തിയ ഉദ്യോഗസ്ഥയ്‌ക്കെതിരായ അന്വേഷണം രാ്ഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു മുക്കി; പിന്നിൽ മാധ്യമപ്രവർത്തകനായ ഭർത്താവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടു മരം മുറിയ്ക്കാൻ നാനൂറു തൊഴിലാളികളെ ഉപയോഗിച്ചതായി വ്യാജ രേഖ ചമച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിൽ തട്ടി പാതിവഴിയിൽ നിലച്ചു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യുട്ടീവ് എൻജിനീയറും മാധ്യമ പ്രവർത്തനായ ഭർത്താവിന്റെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് കേസ് എങ്ങും എത്താതെ അവസാനിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റർജനറൽ ഓഫിസ് അന്വേഷണം നടത്തിയെങ്കിലും ഈ അന്വേഷണവും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
2016 ൽ കോട്ടയം കലക്ടറേറ്റിലെയും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനും സമീപത്തെ വികസന പ്രവർത്തനങ്ങൾക്കായി മരം മുറിച്ചതിൽ അഴിമതി നടന്നെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തൽ. രണ്ടു മരം മുറിക്കുന്നതിനു വേണ്ടി 200 തൊഴിലാളികളെ ഉപയോഗിച്ചെന്നാണ് രേഖകൾ ഉണ്ടായിരുന്നത്. ഇതിനു പിന്നിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചു പരാതി ഉയർന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗം ഓഫിസിൽ എജി ഓഫിസിൽ നിന്നുള്ള സംഘം എത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പിൽ ആരോപണ വിധേയയായ ഉദ്യോഗസ്ഥയുടെ മാധ്യമപ്രവർത്തനായ ഭർത്താവിന്റെ സ്വാധീനം ഉപയോഗിച്ചാണ് കേസ് ഒതുക്കാൻ സ്വാധീനം ചെലുത്തിയതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും അന്വേഷണം പൂർത്തിയാക്കാനോ റിപ്പോർട്ട് സമർപ്പിക്കാനോ തയ്യാറാകാത്തത്് ഇത്തരത്തിലുള്ള രാഷ്ട്രീയ സ്വാധീനം മൂലമാണെന്നാണ് സൂചന. സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്നും, ഈ ഉദ്യോഗസ്ഥ മുൻപ് നടത്തിയ നടപടികൾ അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കരാറുകാർ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനു പരാതിയും നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top