
പൗരത്വ നിയമത്തിൽ വരുത്തിയ വിവേചനപൂർണ്ണമായ ഭേതഗതി ബിജെപിക്ക്കത്തും വലിയ സംഘർഷങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടിക്കകത്ത് നിൽക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ ആശങ്കയിലാണ്. നിയമത്തിൽ പ്രതിഷേധിച്ച് കൂട്ട രാജിയിലേക്കും കാര്യങ്ങൾ നീളുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപിയുടെ ന്യൂനപക്ഷ സെല്ലിലെ നേതാക്കളടക്കം 48 പേര്‍ പാര്‍ട്ടി വിട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.