കൊണ്ടോട്ടി:
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡിആര്‍ഐ സംഘം പിടികൂടിയ യുവതി റിമാന്‍ഡില്‍.സാംബിയ സ്വദേശിനി ബിശാലോ സോക്കോ(40)യെയാണ് മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഹെറോയിന്‍ സാമ്പിള്‍ എടുത്ത് കോഴിക്കോട് ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. 30 കോടിയിലധികം രൂപ വില വരുന്ന ഹെറോയിനാണ് ബുധനാഴ്ച പുലര്‍ച്ചെ 2.25ന് ദോഹയില്‍ നിന്നുളള ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ ബിശാലോ സോക്കോയില്നിന്നു പിടികൂടിയത്.


