മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം ബിജെപിയെ വലിച്ചിടും.കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടി കലഹം.ഭരവിരുദ്ധതയിൽ ബിജെപി വീഴും

ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം ബിജെപിയെ വലിച്ചിടും.കരുത്തോടെയുള്ള കോൺഗ്രസിന്റെ മുന്നേറ്റം വാൻ ഭൂരിപക്ഷത്തിൽ ഭരണത്തിൽ തിരിച്ചെത്തുമെന്നു തന്നെയാണ് .ശക്തം 2013നെ അപേക്ഷിച്ച കര്‍ഷക രോഷം ഇത്തവണ ശക്തമാണ്. ഗ്രാമീണ മേഖലകളില്‍ കര്‍ഷകരും ദളിതുകളും ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് ബിഎസ്പിയുടെ കോട്ടകളില്‍ പോലും ഇങ്ങനെയായിരിക്കും. അതേസമയം കര്‍ഷകരുടെ വിളകള്‍ ഗോരക്ഷകര്‍ രാത്രി വന്ന് നശിപ്പിക്കുന്നുണ്ടെന്ന് മറ്റൊരു പരാതിയാണ്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാകും. ഈ വിഷയം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത് കോണ്‍ഗ്രസാണ്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

കോണ്‍ഗ്രസിന് ജയിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് മധ്യപ്രദേശിലാണ്. അഭിപ്രായ സര്‍വേകളെല്ലാം തള്ളിക്കളയേണ്ടതാണ്. ഭരണവിരുദ്ധ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. 4.3 ശതമാനമാണ് ഇവിടെയുള്ള ഭരണ വിരുദ്ധ വികാരം. അതായത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്. രാജസ്ഥാനില്‍ ഇത് മൂന്ന് ശതമാനവും ഛത്തീസ്ഗഡില്‍ ഇത് 2.8 ശതമാനവുമാണ്. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്.rahul

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പ്രധാനമായി കാണുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റവും ശക്തമായ സാധ്യത നിലനില്‍ക്കുന്നത് മധ്യപ്രദേശിലാണെന്ന് റിപ്പോര്‍ട്ട്. ആംഗര്‍ ഇന്‍ഡക്‌സിലാണ് ഇക്കാര്യം കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇത് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. കോണ്‍ഗ്രസില്‍ സീറ്റിന് വേണ്ടിയുള്ള കലഹമാണെന്ന് അവര്‍ ഉന്നയിക്കുമ്പോഴും പാര്‍ട്ടിക്ക് ഇത്തരം റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ അത് കോണ്‍ഗ്രസ് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും ഇതോടെ വ്യക്തമാകുന്നു. ബിഎസ്പിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്നാണ് സര്‍വേകളെല്ലാം പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിനേക്കാളും ഇപ്പോള്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളേക്കാളും കടുത്ത ഭരണവിരുദ്ധ വികാരമാണ് മധ്യപ്രദേശില്‍ നിലനില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആംഗര്‍ ഇന്‍ഡക്‌സില്‍ പറയുന്നത്. നിരവധി പ്രശ്‌നങ്ങളാണ് ഇതില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

സംസ്ഥാനത്തെ രണ്ടര ലക്ഷം ജനങ്ങളില്‍ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷമാണ് ആംഗര്‍ ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ചില അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസ് നേരത്തെഅധികാരത്തിലെത്തുമെന്നും സൂചിപ്പിച്ചിരുന്നു. ആംഗര്‍ ഇന്‍ഡക്‌സില്‍ പങ്കെടുത്ത 10 ശതമാനം നഗര വോട്ടര്‍മാരും ബിജെപിയെ എതിര്‍ത്തു. നിര്‍ണായക ചോദ്യങ്ങളില്‍ ഇവര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചിരിക്കുകയാണ്. കര്‍ഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, യുവാക്കള്‍, സ്ത്രീകള്‍, എന്നി വിഭാഗങ്ങളെല്ലാം സര്‍ക്കാരിനെതിരെ രോഷത്തിലാണ്.

ബിഎസ്പിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കാര്യമായി നേട്ടമുണ്ടാകുമായിരുന്നു. എന്നാല്‍ അവര്‍ പോയത് കൊണ്ട് വലിയ നഷ്ടവും പാര്‍ട്ടിക്ക് സംഭവിക്കില്ല. ബിഎസ്പി 6.3 ശതമാനം വോട്ടുബാങ്കാണ് സംസ്ഥാനത്തുള്ളത്. ഇത് ലഭിച്ചാല്‍ ചമ്പല്‍-സത്‌ന-റേവ മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇവിടെ കോ ണ്‍ഗ്രസില്ലെങ്കില്‍ ബിഎസ്പിക്കും നേട്ടമുണ്ടാക്കാനാവില്ല. ശരിക്കും പറഞ്ഞാല്‍ മായാവതിക്കാണ് ഏറ്റവും വലിയ രാഷ്ട്രീയ നഷ്ടം സംഭവിക്കുക. എന്തുകൊണ്ട് കോണ്‍ഗ്രസ് തള്ളി ബിഎസ്പിയുടെ ശക്തി കേന്ദ്രങ്ങളില്‍ സഖ്യം വന്‍ വിജയം നേടിയേക്കും. അതിന് ദളിത് വോട്ടുകളുടെ പിന്‍ബലമുണ്ടാകും. എന്നാല്‍ സാധാരണ മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ ബിഎസ്പി മത്സരിച്ചാല്‍ ദളിതുകളല്ലാത്തവരുടെ വോട്ടുകള്‍ ബിജെപിയിലേക്കാണ് പോവുക. ഇത് തോല്‍വി ചോദിച്ച് വാങ്ങുന്നതിന് തുല്യമായിരിക്കും. ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളാണ് വിജയ സാധ്യത തീരുമാനിക്കുക. അല്ലാതെ ജാതിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥികളല്ല. ഇതാണ് 50 സീറ്റെന്ന മായാവതിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതിന് കാരണം.

Top