തലസ്ഥാനത്ത് 2019 ൽ താമര വിരിയും!.ഇരുമുന്നണികൾക്കും ഭീഷണിയായി ബിജെപിയുടെ വളർച്ച ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിൽ തലസ്ഥാനത്ത് വിരിഞ്ഞ താമരക്ക് പ്രഭ കൊട്ടാൻ ലോക്സഭയിലും താമര വിരിയും .ഇത്തവണ ആരായാലും അട്ടിമറി വിജയത്തിലൂടെ തിരുവനന്തപുരത്ത് താമര വിരിയിക്കും എന്ന ഉറച്ച നിലപാടിൽ മുന്നോട്ട് പോകുന്ന ബിജെപിക്കും എൻ ഡി എ ക്കും സുധ പ്രതീക്ഷ നൽകുന്നതാണ് ശബരിമല വിഷയവും തിരെഞ്ഞെടുപ്പ് ഡാറ്റാകളും .തിരുവനന്തപുരത്ത് താമരക്ക് വിരിയാൻ വളക്കൂറായി .അട്ടിമറി വിജയം ഇത്തവണ ബിജെപി കരസ്ഥമാക്കും എന്നാണ് ബിജെപിക്കാർ പറയുന്നത്.2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി നീല ലോഹിതദാസൻ നാടാർക്കും പിന്നിൽ, നാലാം സ്ഥാനത്തായിരുന്ന ബിജെപി അഞ്ചു വർഷത്തിനു ശേഷം നടന്ന തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ നടത്തിയത് അവിശ്വസനീയമായ കുതിപ്പായിരുന്നു. 2009 ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ കൃഷ്ണദാസ് 11.40 ശതമാനവുമായി 84,094 വോട്ടാണ് നേടിയത്. എന്നാൽ, 2014 ലേയ്ക്ക് എത്തിയതോടെ 20.92 ശതമാനം വോട്ടിന്റെ വർധനവുമായി ബിജെപി 2,82,336 വോട്ടാണ് നേടിയത്. ഇവിടെ മത്സരിച്ചത് ബിജെപി സ്ഥാനാർതഥിയായ ഒ.രാജഗോപാലുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു തിരഞ്ഞെടുപ്പിലെയും കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ വോട്ടിലുണ്ടായ ചോർച്ചയാണ് ബിജെപി നേട്ടമാക്കി മാറ്റിയതെന്ന് കൃത്യമായി മനസിലാക്കാൻ സാധിക്കും. 2009 ൽ സിപിഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പി.രാമചന്ദ്രൻ നായർ 30.74 ശതമാനം വോട്ടുമായി 226,727 വോട്ട് നേടിയപ്പോൾ മൂന്നാം സ്ഥാനത്തായി പോയിട്ടും 2014 ലെ തിരഞ്ഞെടുപ്പിൽ 28.50 ശതമാനം വോട്ട് സിപിഐ സ്ഥാനാർത്ഥി ബെനറ്റ് എബ്രഹാം നേടി. 2.24 ശതമാനം 2014 ലെ വോട്ട് മാത്രമാണ് സിപിഐയ്ക്ക് അന്ന് നഷ്ടമായത്. എന്നാൽ, 2009 ൽ 44.29 ശതമാനം വോട്ട് നേടിയിരുന്ന കോൺഗ്രസിനു 10.20 ശതമാനം വോട്ടിന്റെ നഷ്ടമാണ് ഉണ്ടായത്. ഈ വോട്ട് നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നാണ് വ്യക്തമാകുകയാണ് ഇതുവഴി.

നാലിടത്ത് മുന്നിലെത്തിയിട്ടും
രാജേട്ടന് വിജയം തൊടാനായില്ല

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നാല് നിയോജക മണ്ഡലങ്ങളിൽ 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ.രാജഗോപാൽ മുന്നിലെത്തിയിരുന്നു. എന്നാൽ, പക്ഷേ, ഇ്ത് വിജയമാക്കി മാറ്റാൻ ബിജെപിയ്ക്ക് സാധിച്ചില്ല. കഴക്കൂട്ടത്തും, വട്ടിയൂർക്കാവിലും, തിരുവനന്തപുരത്തും, നേമത്തും രാജഗോപാൽ ഒന്നാമത്ത് എത്തിയപ്പോൾ, പാറശാലയും കോവളവും നെയ്യാറ്റിൻകരയും കൊണ്ട് ശശി തരൂർ ബിജെപി പടയോട്ടത്തെ മറികടന്നു. കഴക്കൂട്ട്ത്ത് 7609 വോട്ടിന്റെയും, വട്ടിയൂർക്കാവിൽ 2926 വോട്ടിന്റെയും, തിരുവനന്തപുരത്ത് 1808 വോട്ടിന്റെയും നേമം മണ്ഡലത്തിൽ 18,046 വോട്ടിന്റെയും ലീഡാണ് ഒ.രാജഗോപാൽ നേടിയത്. പാറശാലയിൽ 2407 വോട്ടും, കോവളത്ത് 9289 വോട്ടും, നെയ്യാറ്റിൻകരയിൽ 8203 വോട്ടും നേടിയാണ് ശശിതരൂർ തിരുവന്തപുരത്തിന്റെ എം.പിയായി മാറിയത്.

2016 ൽ കണക്കും
കളികളും മാറി

പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പാർട്ടികൾ നേരിട്ട് ശക്തി പരീക്ഷിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല കോൺഗ്രസിന്. ശക്തമായ ത്രികോണ മത്സരം നടന്ന നേമത്ത് ഒ.രാജഗോപാൽ 8617 വോട്ടുകൾക്ക് വിജയിച്ചെങ്കിലും ബിജെപിയ്ക്കും ആശാവഹമല്ല തിരഞ്ഞെടുപ്പ് വിജയം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കഴക്കൂട്ടം മണ്ഡലത്തിൽ ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രനാണ് വിജയിച്ചത്. 7347 വോട്ടിന് കോൺഗ്രസിലെ എം.എ വാഹിദിനെയാണ് കടകമ്പള്ളി പരാജയപ്പെടുത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്ത് എത്തിയത് ബിജെപിയിലെ വി.മുരളീധരനാണ്.

കോൺഗ്രസിന്റെ കെ.മുരളീധരൻ 7622 വോട്ടിനു വിജയിച്ച വട്ടിയൂർക്കാവിൽ ബിജെപി സംസ്ഥാന അദ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച ടിഎൻ സീമ ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു.
കേരള കോൺഗ്രസ് എമ്മിനെ പിളർത്തിയെത്തിയ ആന്റണി രാജുവിനു സിപിഎം തിരുവനന്തപുരം സീറ്റ് വച്ച് നീട്ടിയെങ്കിലും, വ.എസ് ശിവകുമാറിനു മുന്നിൽ 10,905 വോട്ടിന് പരാജയപ്പെടാനായിരുന്നു യോഗം. ബിജെപിയുടെ താമര ചിഹ്നത്തിൽ മത്സരിച്ച ക്രിക്കറ്റ് താരം ശ്രീശാന്തിന് മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമാണ് സാധിച്ചത്.

കേരളത്തിലെ ബിജെപിയുടെ കന്നി നിയമസഭ സീ്റ്റായ നേമത്ത് 8671 വോട്ടിനാണ് ഒ.രജഗോപാൽ വിജയിച്ചത്. സിപിഎം സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെയാണ് രാജഗോപാൽ പരാജയപ്പെടുത്തിയത്. കോൺഗ്രസ് പാളയത്തിൽ എത്തിയ ജെഡിയു നേതാവ് വി.സുരേന്ദ്രൻ പിള്ള ഇവിടെ മൂന്നാം സ്ഥാനത്തായി മാറി.
പാറശാലയിൽ സി.കെ ഹരീന്ദരൻ 18566 വോട്ടിനാണ് എ.ടി ജോർജിനെ പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപിയുടെ കരമന ജയൻ 33,028 വോട്ട നേടി മൂന്നാം സ്ഥാനത്ത് എത്തി.

കോവളത്ത് ജെമീല പ്രകാരം ജെ.ഡിഎസ സ്ഥാനാർത്ഥിയായി 2615 വോട്ടിന്റെ ലീഡിൽ കോൺഗ്രസിലെ എം.വിൻസന്റ് എംഎൽഎയോട് പരാജയപ്പെട്ടു.
നെയ്യാറ്റിൻകരയിൽ ആർ.ശെൽവരാജനെ 9543 വോട്ടിനാണ് സിപിഎമ്മിലെ കെ.എ ആൻസലർ തറപറ്റിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർത്ഥിയ്ക്ക് 15,531 വോട്ട് മാത്രമാണ് നേടാനായത്.

ബിജെപി പിടിച്ചെടുക്കുമോ..?
2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നാല് മണ്‌ലങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബിജെപിയ്ക്ക് പക്ഷേ, നിയമസഭയിൽ കാലിടറി. നേമത്ത് മാത്രം വിജയിച്ച ബിജെപി, വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും മാത്രമാണ് രണ്ടാം സ്ഥാനത്ത് എങ്കിലും എത്തിയത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി.മുരളീധരൻ 42,732 വോട്ടാണ് നേടിയത്. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരൻ 43,700 വോട്ട് നേടി. തിരുവനന്തപുരത്ത് ശ്രീശാന്ത് 34, 764 വോട്ടും, പാറശാലയിൽ കരമനജയൻ 33,028 വോട്ടും നേടിയിട്ടുണ്ട്.

ഇനി ആര്..?
തിരവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൽ ഇക്കുറിയും ശശി തരൂർ തന്നെയാവും സ്ഥാനാർത്ഥിയെന്നാണ് സൂചനകൾ. എന്നാൽ, പുതിയ പേരുകൾ തിരുവനന്തപുരം മണ്ഡലത്തിലേയ്ക്കു പരിഗണനയിൽ ഉണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. നായർ ഭൂരിപക്ഷ മണ്ഡലത്തിൽ കോൺഗ്രസ് പുതിയ നായർ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സുനന്ദപുഷ്‌കർ കേസ് അടക്കമുള്ള കേസുകൾ ശശി തരൂരിനു കുടുക്കാകുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരിന്റെയും, മോഹൻലാലിന്റെയും പേരുകളാണ് പ്രധാനമായും ബിജെപിയും സജീവ ചർച്ചകളിൽ ഉള്ളത്. ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷിന്റെ പേരും പരിഗണിക്കുന്നു. മുതിർന്ന സിപിഐ നേതാക്കൾക്കൊപ്പം, സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാരക്കേസിൽ കുടുങ്ങിയ നമ്പിനാരായണനെ മത്സരിപ്പിക്കുന്ന കാര്യം ഇടതു മുന്നണി പരിഗണിക്കുന്നുണ്ട്. സിപിഐ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വത്തിന്റെയും, ഇസ്മയലിന്റെയും പേരുകളും പരിഗണനാ പട്ടികയിൽ ഉണ്ട്.

Top