ബിജെപിയെ നേരിടാൻ 52 പേർ മതി;ഓരോ ഇഞ്ചിലും ബി ജെ പി ക്കെതിരെ പോരാടും

ന്യുഡൽഹി :ബിജെപിയെ നേരിടാൻ 52 പേർ മതിയെന്നും ഓരോ ഇഞ്ചിലും ബി ജെ പി ക്കെതിരെ ഇവര്‍ പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. ആത്മപരിശോധനക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. “അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ശക്തമായി പോരാടുക. ” – രാഹുൽ പറഞ്ഞു. ഭരണഘടന സംരക്ഷണത്തിനായി ശക്തമായി പോരാടണമെന്നും വർണത്തിനും വിശ്വാസങ്ങൾക്കും അതീതമായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ഡൽഹിയിൽ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. മൻമോഹൻസിംഗ് ആണ് സോണിയാ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചത്. കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ച 12 കോടി ജനങ്ങൾക്ക് നന്ദി അറിയിച്ച സോണിയാ ഗാന്ധി ആ വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന ഉറപ്പും നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top