അച്ഛന്‍ മകള്‍ക്ക് വിറ്റ ടിക്കറ്റിന് 75 ലക്ഷം. അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്‍ക്കുന്ന നേട്ടശേരില്‍ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിക്കാണ് ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ടിക്കറ്റിന്റെ 75 ലക്ഷം ഒന്നാം സമ്മാനം ലഭിച്ചത്.
12 ടിക്കറ്റുകളാണ് ആഷ്ലി എടുത്തത്. എസ്ജി 883030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. ഒന്നിലധികം ടിക്കറ്റുകളെടുക്കുന്നത് ആഷ്ലിയുടെ പതിവാണ്. ചെറിയ സമ്മാനങ്ങള്‍ ഇടയ്ക്കിടെ കിട്ടാറുമുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐ അരൂര്‍ ബൈപ്പാസ് കവല ശാഖയില്‍ ഏല്‍പ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അര്‍ത്തുങ്കല്‍ സ്വദേശിയായ ബിനീഷാണ് ആഷ്ലിയുടെ ഭര്‍ത്താവ്. അഗസ്റ്റിനും ഭാര്യ ലിസ്സിക്കുമൊപ്പം കുടുംബവീട്ടിലാണ് ആഷ്ലിയും ഭര്‍ത്താവും മകന്‍ ആദിഷും താമസിക്കുന്നത്.