തിരുവനന്തപുരം: ഏറെ കാലത്തിന് ശേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു 96. റാമും ജാനുവും എല്ലാവരുടെയും ചര്‍ച്ചകളില്‍ സ്ഥിരമായി. സ്‌കൂള്‍ ഓര്‍മ്മകള്‍ അയവിറക്കാന്‍ എല്ലാവര്‍ക്കും കാരണമായി..റീയൂണിയന്‍ സംഘടിപ്പിക്കാന്‍ നെട്ടോട്ടമായി. 96 ന്റെ കേരളത്തിലെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോ പുറത്തുവരുന്നത്. കുട്ടി ജാനു മലയാളത്തിലേക്ക് വരുന്നു.
തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി. കിഷന്‍ ആണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. തമിഴിലും കൈ നിറയെ ചിത്രങ്ങളുള്ള ഗൗരി സണ്ണിവെയ്‌ന്റെ നായികയായാണ് മലയാളത്തിലേക്ക് പിച്ച വെക്കുന്നത്. പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലൂടെയാണ് ജാനു മലയാളി മനസ് കീഴടക്കാനൊരുങ്ങുന്നത്.
തുഷാര്‍ എസ് നിര്‍മിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ്രിക്കുന്നത് നവീന്‍ ടി മണിലാലാണ്. അടുത്ത മാര്‍ച്ചില്‍ ചിത്രം തിയറ്ററിലെത്തും.