പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് മറുപടി നല്കിയ വ്യോമാക്രമണത്തിന്റെ വിജയം സൈന്യത്തിന് അവകാശപ്പെട്ടതാണെന്ന് മുന്‍ പ്രതിരോധ മന്ത്രിയുടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ.ആന്റണി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിജയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി തുടരണമെന്നും സേനകളെ അഭിനന്ദിക്കുകയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും സൈനികരെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.
Tags: a k antony