കൊച്ചി :നടി അമലപോളും തമിഴ് സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹമോചനം അടുത്തകാലത്താണ് നടന്നത് . കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹ മോചനം നേടിയത്.അതേസമയം, വിവാഹമോചനം ലഭിച്ചയുടന്‍ എഎല്‍ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകനു വേണ്ടി അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പനാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ചൂടന്‍ വാര്‍ത്തയില്‍ ഞെട്ടിയത് ഒരു കാലത്ത് വിജയുടെ സ്വന്തമായിരുന്ന അമല തന്നെയാണ്. വാര്‍ത്ത കേട്ട് അമല ഷൂട്ടിങ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2011 ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇവരുടെ പ്രണയം തളിരിട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ എഎല്‍ വിജയ് ആയിരുന്നു. തുടര്‍ന്ന് പൂത്ത് തളിര്‍ത്ത ഈ ജോഡി 2014 ജൂണ്‍ 12 ന് ഒന്നിച്ചു. പിന്നാലെ ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ പിരിയുകയായിരുന്നു. ഇരുവരും തമ്മില്‍ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളില്‍ നിന്നും വിജയ് വിട്ട് നിന്നപ്പോള്‍ അമല മാധ്യമങ്ങളില്‍ സജീവമായി. തമിഴ് മലയാളം ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കും അമല തിരിച്ചു വന്നു. വിവാഹമോചനത്തിന് മലയാളത്തില്‍ ഷാജാഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലും ജയറാമിനൊപ്പം അച്ചായന്‍സിലും അമല വേഷമിട്ടു. അച്ചായന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതേ ഉള്ളു.
വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിജയ്‌നെ കണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒടുവിലായിരുന്നു തമിഴിലും ഹിന്ദിയിലുമായി ദേവി എന്ന ചിത്രവുമായി വീണ്ടും സിനിമയിലേക്ക് വിജയ് സജീവമാകുന്നത്. ദേശീയ ശ്രദ്ധ നേടിയ ശൈവം എന്ന ചിത്രത്തിന് ശേഷം പിന്നാട് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്കൊടുവിലായിരുന്നു ദേവിയുമായി എത്തിയത്.