അമലാ പോൾ വീണ്ടും ഞെട്ടിച്ചു !..അതീവ ഗ്ലാമറസ് വേഷത്തിൽ വീഡിയോ ഗാനം പുറത്ത്

കൊച്ചി:മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭാസ്ക്കർ ദ് റാസ്ക്കൽ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ഭാസ്ക്കർ ഒരു റാസ്ക്കലിലെ വിഡിയോ ഗാനം പുറത്ത്. അമല പോൾ നായികയാകുന്ന ചിത്രത്തിലെ ‘ഇപ്പോതു എൻ ഇന്ത’ എന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനരംഗത്തിൽ അതീവ ഗ്ലാമറസായാണ് അമല നായകനായ അരവിന്ദ സ്വാമിക്കൊപ്പം എത്തുന്നത്.നടിയും ഗായികയുമായ ആൻഡ്രിയയും കാർത്തിക്കുമാണ് ഇൗ ഗാനം ആലപിച്ചിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് അമരിഷ് ഗണേശ് ആണ് ഇൗണം നൽകിയിരിക്കുന്നത്. സിദ്ദിഖ് തന്നെയാണ് തമിഴിലും സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെയ് 17–ന് തീയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സംവിധായകൻ എഎൽ വിജയിയുമായുള്ള വിവാഹമോചനത്തിനു ശേഷം അതീവ ഗ്ലാമറസ് വേഷങ്ങളിലാണ് അമല സിനിമയിലേക്കെത്തിയത്. ചെയ്യുന്നതെല്ലാം ഗ്ലാമർ റോളുകളായതിനാൽ തന്നെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇതും അതേ പാതയിൽ തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തന്റെ സൗന്ദര്യരഹസ്യത്തെ കുറിച്ചും വീഡിയോയിൽ അമല വിവരിക്കുന്നുണ്ട്. വേനൽക്കാല ചർമ്മ സംരക്ഷണത്തെക്കുറിച്ചും അമല വിശദീകരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹമോചനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്കു അമല മറുപടി നൽകിയിരുന്നു. സിനിമയിലെ വളർച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളർച്ചയ്ക്കാണ് താൻ പ്രാധ്യാന്യം നൽകിയിരുന്നതെന്നു അമല പറഞ്ഞിരുന്നു .ജീവിതം കരഞ്ഞു തീർക്കാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് വീണ്ടും സിനിമയിലേക്കും മോഡലിംഗ് രംഗത്തേക്കും തിരിഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം ജീവിതം അത്രമേൽ സുന്ദരമാണ്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനു തടസ്സമാകുമെന്നു കണ്ടപ്പോഴാണ് വിവാഹജീവിതത്തിൽ നിന്നു സ്വതന്ത്രയായത്.

Top