ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു;രണ്ടാം പാപ്പാന്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍.ആന ഇടഞ്ഞത് കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചപ്പോള്‍

എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തിരുന്നു. കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു.

കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top