
കോഴിക്കോട്: കൂടത്തായിയില്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയില്‍ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുമ്പാമ്പിനെ പിടികൂടി.