പാരീസ്‌ ഭീകരാക്രമണം: ബാട്ടാക്‌ളാനിലെ മൂന്നാംഅക്രമി കൊല്ലപ്പെട്ടെന്ന്‌ സന്ദേശം

പാരീസ്‌ : പാരീസ്‌ ആക്രമണത്തില്‍ ഫ്രഞ്ച്‌ പോലീസ്‌ അന്വേഷണം നടത്തിയിരുന്ന മൂന്നാമത്തെ കൊലയാളിയുടെ വിവരം പുറത്തുവന്നു. പാരീസിലെ ബാട്ടാക്‌ളാന്‍ തീയറ്ററില്‍ ആക്രമണം നടത്തുകയും കൊല്ലപ്പെടുകയും ചെയ്‌ത മൂന്നാമന്‍ ഫവൂദ്‌ മുഹമ്മദ്‌ അഗാദ്‌ എന്നയാളായിരുന്നു എന്നാണ്‌ വിവരം. ഇയാള്‍ പാരീസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന നിലയില്‍ മാതാവിന്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളില്‍ നിന്നും മൊബൈല്‍ സന്ദേശം കിട്ടിയതായിട്ടാണ്‌ വിവരം.ബറ്റാക്ളന്‍ തിയറ്റര്‍ ആക്രമിച്ച ഫ്രാന്‍സ് സ്വദേശി ഫഹദ് മുഹമ്മദ് അഗ്ഗാദ് ആണ് ചാവേറെന്ന് സ്ഥിരീകരിച്ചു. ഫ്രഞ്ച്പൗരനായ അഗ്ഗാദിനെ ഡി.എന്‍.എ പരിശോധനവഴിയാണ് തിരിച്ചറിഞ്ഞത്. 89 പേരാണ് ബറ്റാക്ളന്‍ വെടിവെപ്പില്‍  കൊല്ലപ്പെട്ടത്.PARIS 1
സിറിയയില്‍ നിന്നും വടക്കുകിഴക്കന്‍ ഫ്രാന്‍സിലേക്ക്‌ എത്തിയ ഈ സന്ദേശത്തില്‍ നവം: 13 ന്‌ നിങ്ങളുടെ മകന്‍ രക്‌തസാക്ഷിയായി എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. പാരീസ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട 130 പേരില്‍ മൂന്നിലൊന്നു ഭാഗത്തിനും ജീവന്‍ നഷ്‌ടമായ ബാട്ടാ ക്‌ളാനിലെ മൂന്നാമത്തെ കൊലപാതകിയെ തിരിച്ചറിയാനായി നാലാഴ്‌ചയായി പോലീസ്‌ തെരച്ചില്‍ നടത്തിവരുമ്പോഴാണ്‌ അഗാദിന്റെ വിവരം പുറത്തുവന്നിരിക്കുന്ന്‌ത. പത്തു ദിവസം മുമ്പ്‌ അഗാദിന്റെ സ്‌ട്രാസ്‌ബര്‍ഗിലുള്ള മാതാവിന്‌ ഇംഗ്‌ളീഷിലുള്ള സന്ദേശമാണ്‌ കിട്ടിയത്‌. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നത്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റിന്റെ സാധാരണ രീതിയാണ്‌.
ഫ്രഞ്ച്‌ തീയറ്ററില്‍ അക്രമം അഴിച്ചുവിട്ട മറ്റു രണ്ടുപേര്‍ ഒമര്‍ ഇസ്‌ളാമീല്‍ മൊസ്‌തേഫായി, സാമി അമീമോര്‍ എന്നിവരായിരുന്നു. കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച്‌ പോലീസ്‌ പരിശോധന നടത്തിയിരുന്നു. ബുധനാഴ്‌ച വാര്‍ത്ത പുറത്ത്‌ വന്നതിന്‌ പിന്നാലെ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ സംഘടന യൂറോപ്പില്‍ സ്വാധീനം നേടുന്നതായി സ്‌ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്‌.

പാരീസ്‌ ആക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും തിരിച്ചറിഞ്ഞതോടെ ഫ്രാന്‍സിലോ ബല്‍ജിയത്തിലോ ഫ്രഞ്ച്‌ സംസാരിക്കുന്നവരോ ആയ അനേകര്‍ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം യൂറോപ്പിനെ ആകമാനം അസ്വാരസ്യപ്പെടുത്തുന്നുണ്ട്‌.
2013 ഡിസംബറില്‍ മൊഹമ്മദ്‌ അഗാദ്‌ സിറിയയിലേക്ക്‌ പോയത്‌. ഈ സമയത്ത്‌ അനേകം യുവാക്കള്‍ കിഴക്കന്‍ ഫ്രഞ്ച്‌ നഗരങ്ങളില്‍ നിന്നും യുദ്ധഭൂമിയിലേക്ക്‌ പോവുകയുണ്ടായിരിക്കാമെന്നും ആക്രമണം നടത്തിയവര്‍ മുഴുവനും സിറിയയില്‍ പോയിരുന്നതായും ഫ്രഞ്ച്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. പോയവരില്‍ ചിലര്‍ തിരിച്ചുവരികയും ചെയ്‌തു. ഐഎസ്‌ റിക്രൂട്ടറായി പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന്‌ ചിലരെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഇവര്‍ എന്തു മനുഷ്യ ജീവിയാണെന്നും ഇക്കാര്യമാണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ താന്‍ തന്നെ അവനെ കൊല്ലുമായിരുന്നെന്നും അഗാദിയുടെ പിതാവ്‌ പ്രതികരിച്ചിട്ടുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top