
ജയസൂര്യയുടെ കിടിലന്‍ ലുക്കുമായി വന്നിരിക്കുകയാണ് ആട് 2. ആട് ഒന്നാം ഭാഗം തീയറ്ററില്‍ വലിയ വിജയമായിരുന്നില്ല. എന്നാല്‍ സിഡി ഇറങ്ങിയ ശേഷം ഇത്രയധികം ആരാധകരെ സമ്പാദിച്ച മറ്റൊരു ചിത്രമില്ലെന്ന് പറയാം. അത്രയധികം അബിപ്രായങ്ങള്‍ ചിത്രത്തെക്കുറിച്ച് ഉണ്ടായി. അതിനാല്‍തന്നെ രണ്ടാം വരവ് കിടിലനായിരിക്കണം എന്ന് അണിയറക്കാര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു.
ആട് 2 വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ എല്ലാവരും പ്രധാനമായും ശ്രദ്ധിച്ചത് ഷാജി പാപ്പന്റെ മുണ്ടാണ്. ചുവപ്പും കറുപ്പും കലര്‍ന്ന ഒരു കിടിലന്‍ ഡബിള്‍ സൈഡഡ് മുണ്ട്. ഈ മുണ്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മറ്റാരുമല്ല. ഒരു സിനിമാ താരത്തിന്റെ ഭാര്യ എന്നതിലുപരി വസ്ത്രാലങ്കാരരംഗത്ത് തന്റേതായ മേല്‍വിലാസം ഉണ്ടാക്കിയെടുത്ത സാക്ഷാല്‍ സരിത ജയസൂര്യ തന്നെ. ഷാജി പാപ്പന്റെ മുണ്ട് ഹിറ്റായതില്‍ ഭാര്യയ്ക്ക് നന്ദി നേര്‍ന്നിരിക്കുകയാണ് ജയസൂര്യ. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ മുണ്ടിന്റെ പിന്നുലുള്ള കഥ ജയസൂര്യ തുറന്ന് പറഞ്ഞത്.
ജയസൂര്യയുടെ കുറിപ്പ് വായിക്കാം
‘ഭാര്യയ്ക്കും നന്ദി… Saritha Jayasurya
ആട് 2 വീണ്ടും plan ചെയ്യന്നു എന്ന് ഞാന്‍ സരിതയോട് പറഞ്ഞപ്പോ അവള്‍ ആദ്യം പറഞ്ഞത്, ജയാ… ഈ തവണ പാപ്പന്റെ style ഒന്ന് മാറ്റി പിടിയ്ക്കാം, എന്റെ മനസ്സില്‍ പുതിയ ഒരു idea ഉണ്ടെന്നാണ്…. അങ്ങനെ പാപ്പന് വേണ്ടി തയ്യാറാക്കിയ ആ പുതിയ design ഞാന്‍ മിഥുനെയും, വിജയ് ബാബു വിനെയും കാണിച്ചപ്പോ അവരും സൂപ്പര്‍ ഹാപ്പി. ഇന്ന് ആ പാപ്പന്റെ പുതിയ style മറ്റുള്ളവര്‍ക്കും ഇഷ്ടമായി എന്നറിയുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും, നന്ദിയും… വളരെ സ്നേഹത്തോടെ തന്നെ നിങ്ങളെ അറിയിക്കട്ടെ.’
സ്വന്തമായി ബൊട്ടിക് നടത്തുന്ന സരിത ജയസൂര്യയുടെ സിനിമകള്‍ക്ക് വേണ്ടി മുന്‍പും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. പ്രേതത്തില്‍ ജയസൂര്യയുടെ സ്‌റ്റൈല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ ജയസൂര്യയെ വിളിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയും സരിതയോട് തനിക്കും ഒരു വസ്ത്രം തയ്യാറാക്കിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.