ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി മൂന്നാമതും അരവിന്ദ് കേജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവരാണ് ഇവര്‍. രാംലീല മൈതാനത്ത് സംഘടിപ്പിച്ച സത്യപ്രതിഞ്ജ ചടങ്ങില്‍ അധ്യപകര്‍, വിദ്യാര്‍ത്ഥികള്‍, നിര്‍മാണ തൊഴിലാളികള്‍ ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലയിലെ പ്രധിനിധികള്‍ ആണ് മുഖ്യാതിഥികളായത്.
പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. തിരക്കുകള്‍ കാരണമായിരിക്കാം അദ്ദേഹത്തിന് എത്താന്‍ കഴിയാതിരുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍. അതേസമയം തന്നെ ദില്ലിയുടെ വികസനത്തിനായി പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാറിന്‍റെയും അനുഗ്രഹം തനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.മിനി മഫ്‌ളര്‍മാന്‍’, ‘ബേബി കെജ്രിവാള്‍’ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരുവയസുകാരന്‍ അവ്യാന്‍ തോമറും പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുത്തു. എഴുപതില്‍ അറുപത്തിരണ്ട് സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തിയത്.