അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ 16 ന്, ! പുതു മുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കും.

ന്യൂഡൽഹി: പതിനാറാം തിയതി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്.രാജ്യതലസ്ഥാനത്ത് അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന എഎപി നേടിയ മൂന്നാം വിജയം സമീപകാല രാഷ്ട്രീയത്തില്‍ തുല്യതയില്ലാത്തതാണ്. ആം ആദ്മി പാർട്ടി മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങി. ഇന്ന് പതിനൊന്നരയോടെ അരവിന്ദ് കേജ്‍രിവാളിന്റെ വീട്ടിൽ നേതാക്കൾ യോഗം ചേരും.‍ ഹാട്രിക് ജയത്തിന് മുന്നിൽനിന്ന് നയിച്ച അരവിന്ദ് കേജ്‌രിവാൾ മൂന്നാമതും മുഖ്യമന്ത്രിയാകും. പുതു മുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം.

ഇന്ന് തന്നെ കേജ്‍രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും. ലഫ്റ്റ‍നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് വൈകാതെ അവകാശ വാദവും ഉന്നയിക്കും. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണ മന്ത്രിസഭയിലെത്തും. കൂടുതൽ യുവമുഖങ്ങൾ ഡൽഹി നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടത്താനാണ് ആം ആദ്മിയുടെ ശ്രമം.ഡല്‍ഹിയിലെ സർക്കാർ സ്കൂളുകളുടെ മുഖം മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണ് സാദ്ധ്യത. നിലവിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് മറ്റ് സുപ്രധാന വകുപ്പ് നൽകിയേക്കും. പാർട്ടിയുടെ വക്താക്കളും തിരഞ്ഞെടുപ്പിൽ ജയിച്ചതിനാൽ പുന സംഘടനയും ഉണ്ടായേക്കും.

ബി.ജെ.പിയുടെ ശക്തമായ ധ്രുവീകരണ ശ്രമങ്ങളെ തകർത്ത ആം ആദ്മി, 70ൽ 62 സീറ്റ് നേടിയാണ് മൂന്നാംവട്ടവും അധികാരം പിടിച്ചത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് മതി. എട്ടുമാസം മുൻപുനടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മിയുടെ ഗംഭീര തിരിച്ചുവരവാണിത്. കോൺഗ്രസിന്റെ ഷീല ദീക്ഷത്തിന് ശേഷം ഡൽഹിയിൽ മൂന്നാം തവണ മുഖ്യമന്ത്രിയാകുന്ന നേതാവാണ് കേജ്‌രിവാൾ. എട്ടുസീറ്റും ആറു ശതമാനം വോട്ടും നേടി ബി.ജെ.പി നില മെച്ചപ്പെടുത്തിയെങ്കിലും മോദിയെ മുൻനിറുത്തി അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന പ്രചാരണം വിഫലമായത് തിരിച്ചടിയായി. ഭൂരിഭാഗം മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് പോയ കോൺഗ്രസിന് ഇക്കുറിയും ഒറ്റ സീറ്റും ഇല്ല.

Top