മകൾ വിലക്കിയിട്ടും വിഷുകൈ നീട്ടം കൊടുക്കാനെത്തി ! മകൾക്കും പേരക്കുട്ടികള്‍ക്കും വിഷു കയ്യനീട്ടം നല്‍കി വരും വഴി മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു

വൈപ്പിന്‍:മകളുടെ വാക്ക് കേട്ടില്ല, അയ്യമ്പിള്ളി മുറിക്കല്‍ സജീവന്‍-അജിത ദമ്പതികളെ തേടിയെത്തിയത് മരണം.വ്യാഴാഴ്ച രാത്രി അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചത്. മകള്‍ അഞ്ജലിക്കും പേരക്കുട്ടി അലംകൃതക്കും വിഷുകൈനീട്ടം നല്‍കി മടങ്ങുമ്പോഴായിരുന്നു.

ഏകമകള്അഞ്ജുവിനെ വിവാഹം ചെയ്തിരിക്കുന്നതു കലൂരിലാണ്. പെയിന്റിങ് തൊഴിലാളിയായ സജീവന്‍ വ്യാഴാഴ്ച വൈകിട്ട് പണി കഴിഞ്ഞെത്തിയപ്പോള്‍ വൈകിട്ട് ആറരകഴിഞ്ഞു. അപ്പോഴാണു വിഷുകൈനീട്ടം നല്‍കാനുള്ള തീരുമാനമെടുത്തത്. പക്ഷെ മകള്‍ അഞ്ജലി രാത്രിയായതുകൊണ്ട് ഇനി വരേണ്ടായെന്ന് വിലക്കിയിരുന്നു. മകളുടെ വാക്ക് കേട്ട് യാത്രപോകാതിരുന്നെങ്കില്‍ ഒരുപക്ഷെ മരണം വഴിമാറിപോയാനെയന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട ദുഖത്തില്‍ യുവതി വിതുമ്പി.
രാത്രി എട്ടരയോടെയാണ് ഇവര്‍ അവിടെനിന്നു സ്‌കൂട്ടറില്‍ മടങ്ങിയത്. നായരമ്പലത്ത് അപകടം നടന്നപ്പോള്‍ ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് തിരിച്ചറിഞ്ഞപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.എന്നാല്‍ ഇതൊന്നും അറിയാതെ മുറിക്കല്‍ വീട്ടില്‍ മാതാപിതാക്കളുടെ വരവും കാത്തിരിക്കുകയായിരുന്നു സച്ചിന്‍. പക്ഷെ വീട്ടില്‍ ഏകനാക്കി മാതാപിതാക്കള്‍ യാത്രപറഞ്ഞ വിവരം സച്ചിന്‍ അറിയിച്ചത് നേരം പുലര്‍ന്നതിനുശേഷമായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയാണ്  സച്ചിൻ .

Top