പൂര്‍വ്വജന്മത്തിലെ ഭാര്യയെന്ന് വിശ്വസിപ്പിച്ച് പീഡനം; സായിലാല്‍ സ്വാമിയുടെ ജാമ്യം കോടതി തള്ളി

മുംബൈ: ഉദ്യോഗസ്ഥയായ യുവതിയെ പൂര്‍വ്വ ജന്മത്തിലെ ഭാര്യയെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച ആള്‍ ദൈവത്തിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ യുവതിയെയാണ് സോഷ്യല്‍ മീഡിയയിലൂടെ സായിലാല്‍ ജധിയ എന്നരിയപ്പെടുന്ന സ്വാമി പരിചയപ്പെട്ട് വശത്താക്കിയത്. അസമിലെ ഗുവാഹാട്ടിയില്‍ ആശ്രമം നടത്തുന്ന സായ്ലാല്‍ ജധിയക്കെതിരെ പോലീസ് അന്വേഷണം തുടരുകയാണ്.

പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നു എന്നു ധരിപ്പിച്ചായിരുന്നു പീഡനം. മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ യുവതി രണ്ടു വര്‍ഷംമുമ്പ് സമൂഹമാധ്യമങ്ങളിലൂടെയാണ് ആള്‍ദൈവത്തെ പരിചയപ്പെടുന്നത്. അച്ഛന്റെ അര്‍ബുദം ഭേദമാക്കാന്‍ സഹായിക്കാമെന്ന് ജധിയ ഇവര്‍ക്ക് ഉറപ്പു നല്‍കി. താനെയിലെത്തി മൂന്നുലക്ഷം രൂപ വാങ്ങി പൂജയും മറ്റും നടത്തുന്നതിനിടയിലാണ് ഇയാള്‍ യുവതിയുമായി അടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുവാഹാട്ടിക്കടുത്ത് കാമാഖ്യയിലെ അഗ്‌നി താന്ത്രികനാണ് താനെന്നാണ് ജധിയ സ്വയം പരിചയപ്പെടുത്തുന്നത്. സായിബാബയുടെ അവതാരമാണ് താനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പൂര്‍വജന്മങ്ങളിലൊന്നില്‍ തന്റെ ഭാര്യയായിരുന്നു യുവതിയെന്ന് അയാള്‍ വിശ്വസിപ്പിച്ചു. അതിനുശേഷം അവരെയുംകൊണ്ട് പല തീര്‍ഥാടന കേന്ദ്രങ്ങളിലും പോവുകയും ചെയ്തു.

കാമാഖ്യയില്‍വെച്ചാണ് ജധിയ തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.

കേസെടുത്ത വിവരമറിഞ്ഞപ്പോള്‍ ജധിയ താനെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. യുവതിയും ജധിയയും അടുപ്പത്തിലായിരുന്നെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമേ അവര്‍ തമ്മിലുണ്ടായിട്ടുള്ളൂ എന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മൂന്നൂ ഭാര്യമാരും മക്കളുമുള്ള പ്രതി യുവതിയെ കബളിപ്പിക്കുകയായിരുന്നെന്ന് വാദിഭാഗം അഭിഭാഷകന്‍ വാദിച്ചു. പലപ്പോഴായി ഇവരില്‍നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ് കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്.

Top