വിവാഹാഭ്യര്‍ത്ഥന നിരസിച്ച വനിത പൊലീസുകാരിക്ക് നേരെ ആസിഡാക്രമണം

വിവാഹാഭ്യര്‍ത്ഥന നിരസിച്ച വനിത പോലീസുകാരിക്ക് നേരെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ദാമോദർപുര മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പോലീസുകാരിയുടെ മുഖത്തിന്‍റെ ഇടതുഭാഗത്തായി അമ്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

പ്രദേശത്തു വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവതി 4.30 ന് ഡ്യൂട്ടിക്കു പോകാനായി വീട്ടില്‍നിന്നിറങ്ങവെ പുറത്തു കാത്തുനിന്നിരുന്ന ബുലന്ദ്ശഹര്‍ സ്വദേശിയായ സഞ്ജയ് സിങ്ങും രണ്ടു സഹായികളും ചേര്‍ന്ന് അസിഡ് ബള്‍ബ് കൊണ്ട് ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ കുറച്ചു കാലമായി സഞ്ജയ് സിങ് വിവാഹാഭ്യർത്ഥനയുമായി പോലീസുകാരിയെ പിന്തുടരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ യുവതി അത് നിരസിക്കുകയും ഇനിയും ശല്യം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തിരുന്നു.  ഈ പ്രകോപനമാണ് ആക്രമണത്തിന് കാരണം. ചികിത്സയ്ക്കിടയിൽ യുവതി തന്നെയാണ് കേസിന്‍റെ പ്രഥിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രതിയുടെ രണ്ടു സഹായികളെ പൊലീസ് പിടികൂടി. മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു.

Top