വെള്ളമെന്ന് പറഞ്ഞ് ഭർത്താവ് ആസിഡ് കുടിപ്പിച്ചു; വയനാട് സ്വദേശിനി ഗുരുതരാവസ്ഥയിൽ

ഭർത്താവ് വെള്ളമെന്ന് പറഞ്ഞ് നൽകിയ ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചീരി വീട്ടിൽ ഫസീല(22)യാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ആസിഡ് കുടിച്ചതിനെ തുടർന്ന് ആന്തരികാവയങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. യുവതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വ്യക്തമാക്കി. വെള്ളമാണെന്ന് പറഞ്ഞാണ് ഭർത്താവ് യുവതിയെ നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിച്ചത്. ഫസീല മൈസൂർ കല്ല്യാണത്തിന്റെ ഇരയാണെന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് പുങ്കു നൂറുള്ളയോടൊപ്പം ബെംഗളൂരുവിലെ ഹൗറള്ളി സ്ട്രീറ്റിലെ വീട്ടിലാണ് ഫസീല താമസിച്ചിരുന്നത്. ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രിയാണ് ഭർത്താവ് ഫസീലയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെള്ളമാണെന്ന് പറഞ്ഞ് ആസിഡ് നൽകിയത്.

വീട്ടിൽ കുടിവെള്ളം സൂക്ഷിക്കുന്ന അതേ കുപ്പിയിലാണ് നൂറുള്ള ആസിഡ് നിറച്ചുവെച്ചിരുന്നത്. എന്നാൽ വെള്ളമെല്ലെന്ന് മനസിലായിട്ടും, ആസിഡ് കുടിക്കാൻ ഭർത്താവ് നിർബന്ധിച്ചുവെന്നാണ് ഫസീല നൽകിയ പരാതിയിലുള്ളത്. രണ്ട് വർഷം മുൻപാണ് കർണ്ണാടക സ്വദേശി പുങ്കു നൂറുള്ളയുമായുള്ള ഫസീലയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം ഫസീലയുടെ സ്വർണ്ണാഭരണങ്ങളെല്ലാം നൂറുള്ള തട്ടിയെടുത്തിരുന്നു. വീട് വെയ്ക്കാനെന്ന് പറഞ്ഞാണ് നൂറുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയത്. എന്നാൽ വീടുപണി തുടങ്ങാത്തതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോൾ തന്നെ മർദ്ദിച്ചെന്നും, പിന്നീട് മിക്ക ദിവസങ്ങളിലും ക്രൂരമായി അക്രമിക്കുന്നത് പതിവായിരുന്നുവെന്നും ഫസീല പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവദിവസം ഇരുവരും തമ്മിൽ വഴക്കൊന്നുമുണ്ടായിരുന്നില്ല. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെള്ളമാണെന്ന് പറഞ്ഞ് ഫസീലയ്ക്ക് ആസിഡ് നൽകിയത്. സംഭവത്തിന് ശേഷം ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫസീലയെ ബന്ധുക്കളെത്തിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top