കുപ്പിയില്‍ വെള്ളത്തിന് പകരം ആസിഡ്; ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പൊലീസും ജഡ്ജിയും നോക്കി നില്‍ക്കുമ്പോള്‍ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ ചിത്ര എന്ന യുവതിയാണ് കോടതിക്കുള്ളില്‍ വച്ച് ആസിഡ് ആക്രമണത്തിനിരയായത്. യുവതിയുടെ പരാതി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ആക്രണം.

പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭര്‍ത്താവ് ശിവകുമാര്‍ യുവതിയെ ആക്രമിച്ചത്. വെള്ളക്കുപ്പിയെന്ന് രീതിയില്‍ ശിവകുമാര്‍ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി. കോടതി പരിസരത്ത് നിറയെ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. സംഭവത്തില്‍ ശിവകുമാറിനെതിരെ പൊലീസ് പുതിയ കേസ് എടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top