ഇടുക്കിയില്‍ യുവതിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമം

ഇടുക്കിയില്‍ വനിതാ ദിനത്തില്‍ യുവതിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമം.
തൊടുപുഴ പഴയമറ്റം സ്വദേശിനി സോന എന്ന പെണ്‍കുട്ടിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്.

സോനയും രാഹുലും ഒരുപാട് നാളുകളായി ബന്ധം വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു . കുടുംബത്തില്‍ ഉണ്ടായിരുന്ന പ്രശ്നം മൂലം തന്റെ വീട്ടില്‍ നിന്നും സോന സുഹൃത്തിന്റെ വീട്ടില്‍ കുറച്ചു ദിവസത്തേക്ക് നില്‍ക്കാന്‍ പോയതായിരുന്നു. ഇവിടെ വെച്ചായിരുന്നു യുവാവിന്റെ ആസിഡ് അക്രമം നടത്തിയത് . പ്രായമായ മുത്തശ്ശനും, ഒരു ചെറിയ കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോന സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞ രാഹുല്‍, ആസിഡുമായി വീട്ടിലേക്ക് എത്തുകയായിരുന്നു . തുടര്‍ന്ന് സോനയെ ഉപദ്രവിച്ചതിനുശേഷം മുഖത്തേക്ക് ആസിഡ് ഒഴിച്ചു. പിടിച്ചുമാറ്റാന്‍ മുത്തശ്ശിയും കുട്ടിയും ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ ഇവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന്, രാഹുല്‍ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോനയെ, തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .

Top