ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇനി സൗജന്യയാത്രാ പാസ് അനുവദിക്കും. 2016-ലെ ആര്‍.പി.ഡബ്ലിയു.ഡി. ആക്ടില്‍ പ്രതിപാദിച്ചിട്ടുള്ള 17-തരം വൈകല്യങ്ങള്‍ ഉള്ളവര്‍ക്കൂടി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണിത്.
ഭിന്നശേഷി അവകാശനിയമത്തില്‍ പ്രതിപാദിക്കുന്ന എല്ലാ ഭിന്നശേഷിക്കാര്‍ക്കും യാത്രാ ആനൂകൂല്യം നിലവില്‍ ലഭ്യമായിരുന്നില്ല.
നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും ആനൂകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചത്. ഇതുവരെ അന്ധത, ശാരീരിക വൈകല്യം, സെറിബ്രല്‍ പാള്‍സി, ബുദ്ധിവൈകല്യം തുടങ്ങിയവയുള്ളവര്‍ക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ യാത്രാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇനി ഭിന്നശേഷി അവകാശനിയമത്തില്‍ പറയുന്ന 21 തരം ആളുകള്‍ക്കും നിരക്ക് ഇളവ് ലഭിക്കും.
വീഡിയോ വാർത്ത :