കോഴിക്കോട്: ദിലീപ് തെറ്റ് ചെയ്താൽ ശിഷിക്കപ്പെടണം.ദിലീപിന്റെ കേസും സിനിമയും തമ്മിൽ ബന്ധമില്ല. സിനിമയെ ജനം വെറുക്കുകയുമില്ല.നല്ല സിനിമകള്‍ വന്നാല്‍ ജനം തിയേറ്ററില്‍ കയറും എന്ന പക്ഷക്കാരനാണ് നടന്‍ മാമുക്കോയ.
നല്ല കഥയുള്ള സിനിമകള്‍ വരണം. എന്നാലേ പൊതുജനത്തെ തിയേറ്ററിലേക്കാകര്‍ഷിക്കാന്‍ കഴിയൂ. വിവാദങ്ങളൊക്കെ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കും. സിനിമാക്കാരിലും വളരെ ചുരുക്കം ചിലരുടെ നമ്പര്‍ മാത്രമേ എന്റെ കയ്യിലുള്ളൂ. അത്‌കൊണ്ട് ആരെയും ഞാന്‍ വിളിക്കാറില്ല.
തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. നമ്മള്‍ ആരെയും ഉപദ്രവിക്കരുത്. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ. മാധ്യമങ്ങള്‍ക്ക് വേറെ വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ അതിനു പിന്നാലെ പോകും. എല്ലാമേഖലയിലും കള്ളന്മാരുണ്ട്. രാഷ്ട്രീയത്തിലില്ലേ. എന്നുവച്ച് എല്ലാ രാഷ്ട്രീയക്കാരെയും കുറ്റം പറയാനൊക്കുമോ? സിനിമ കലയായതുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ട് എന്നത് സത്യമാണ്.
സിനിമയിലുള്ളവര്‍ക്ക് മാത്രമല്ല, ഈ ലോകത്തുള്ള എല്ലാവര്‍ക്കും പണത്തോട് ആര്‍ത്തിയുണ്ട്. ആരും പണം വേണ്ടെന്ന് പറയില്ല. ഭക്ഷണമാണെങ്കില്‍ മതി എന്ന് പറയും. പണ്ടൊരു പ്രേം നസീര്‍ ഉണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ അദ്ദേഹം സ്വന്തം കീശയില്‍ നിന്ന് കാശെടുത്ത് സിനിമയെടുത്തവരെ സഹായിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെ മനസുള്ളവരാരുമില്ല.
സിനിമയില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അമ്മയായും പെങ്ങളായും മക്കളായുമെക്കെ കാണാനുള്ള പക്വത എല്ലാവര്‍ക്കുമുണ്ട്. അമ്മയുടെ മീറ്റിങ് നടന്ന സമയത്ത് ഞാന്‍ ദുബൈയിലായിരുന്നു. പെരുന്നാള്‍ സീസണായിരുന്നു അത്. അന്ന് ഞാന്‍ ഇന്നസെന്റിനോട് ഫോണില്‍ പറഞ്ഞിരുന്നു ദിലീപ് വിഷയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട, നമുക്ക് ആ വിഷയത്തില്‍ നിലപാടെടുക്കാന്‍ കഴിയില്ല എന്ന്. അന്നവര്‍ അത് ചര്‍ച്ചചെയ്തില്ല എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ മാധ്യമപ്രവര്‍ത്തകര്‍ ദിലീപിന്റെ കാര്യം എടുത്ത് ചോദിച്ചപ്പോഴാണ് സംഗതി കുഴഞ്ഞു മറിഞ്ഞത്. മാമുക്കോയ പറഞ്ഞു.


