ആ കുഞ്ഞു താരകം താരമായ അച്ഛന്റെ തോളിൽ ചാഞ്ഞു മയങ്ങി; പൂക്കാലം വരവായപ്പോൾ അമ്മയും താരമായി

കൊച്ചി: ദിലീപ് കാവ്യ താരജോഡികളുടെ ഓരോ ദിവസത്തെയും, ഓരോ വാർത്തയും എന്നും മാധ്യമങ്ങൾക്കും സാധാരണക്കാർക്കും വലിയ വാർത്തയാണ്. ഇതിനിടെയാണ് ഇപ്പോൾ പുറത്തു വരുന്നത് ഇരുവരുടെയും കുഞ്ഞിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ‘പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ 1991ൽ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ”ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് തന്നെ പിന്നീട് കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലുള്ള അടുപ്പം ആണ് മലയാളികൾക്ക്.

സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ”ചന്ദ്രനുദിക്കുന്ന ദിക്കിൽ”, ”ദോസ്ത്”, ”തെങ്കാശിപ്പട്ടണം”, ”ഡാർലിംഗ് ഡാർലിംഗ്”, ”മീശ മാധവൻ”, ”കൊച്ചി രാജാവ്”, ”തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ വിവാദങ്ങൾക്ക് ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു പിന്നാലെ ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷവും ഒരുപാട് വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതം ആയിരുന്നു ഇവരുടേത്. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. ഇവർക്ക് ഒരു മകൾ ഉണ്ട്, മഹാലക്ഷ്മി. മഞ്ജുവിന്റെ മകൾ മീനാക്ഷിയും അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മീനാക്ഷി പങ്കു വെക്കാറുണ്ട്.

മികച്ച സ്വീകാര്യത ആണ് താരപുത്രികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഓണത്തിന് മഹാലക്ഷ്മിക്കൊപ്പം പൂക്കളം ഇടുന്ന മീനാക്ഷിയുടെ ചിത്രങ്ങളും, അവധി ആഘോഷ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്നത്. അടുത്തിടെയാണ് താരപുത്രിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാൻ തുടങ്ങിയത്. ചെറിയ പ്രായത്തിൽ മാമാട്ടിയുടെ ചിത്രങ്ങൾ ഒന്നും ദിലീപും കാവ്യയും പങ്കു വെക്കുമായിരുന്നില്ല.

ഇവർ എത്തുന്ന പൊതു പരിപാടികളിലും മാമാട്ടിയെ കൊണ്ട് പോകാത്തതിനാൽ വളരെ അപൂർവമായി മാത്രമേ താരപുത്രിയുടെ ചിത്രങ്ങൾ ആരാധകർ കണ്ടിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ് മാമാട്ടി. നിരവധി ഫാൻ പേജുകൾ ആണ് ഈ മൂന്ന് വയസുകാരിക്ക് ഇതിനോടകം ഉള്ളത്. കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മാമാട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാമാട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ മാമ്മട്ടിയെ എടുത്ത് കൊണ്ടുള്ള ചിത്രം മീനാക്ഷിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരുന്നു.

നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. അടുത്തിടെ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച മാമാട്ടിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അമ്പലനടയ്ക്ക് മുന്നിൽ ചേച്ചിയുടെ നെഞ്ചിൽ ചാരി കിടന്ന മാമാട്ടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ തോളിൽ ചാരിയും ദേവിയെ തൊഴുതുമുള്ള മാമാട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ശ്രീശങ്കരന്റെ ദിവ്യ സാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്ര നടയിൽ വെച്ചായിരുന്നു മഹാലക്ഷ്മിയുടെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. ഇപ്പോൾ ആ ദിവസം പകർത്തിയ കൂടുതൽ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ദേവിയെ തൊഴുന്ന മാമാട്ടിയുടെ ചിത്രങ്ങളും ദിലീപിന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന താര പുത്രിയുടെ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Top