നടൻ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: പുതുച്ചേരിയിൽ വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുള്ളതുകൊണ്ടാണ് വിട്ടയച്ചത്. ആള്‍ ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് വിട്ടയച്ചത്. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നെന്നും ഫഹദ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എത്ര പിഴയടക്കാനും താന്‍ ഒരുക്കമാണെന്ന് അദ്ദേഹം ക്രൈംബ്രഞ്ചിനെ അറിയിച്ചു. ഡൽഹിയിലെ വാഹന ഡീലർ വഴിയാണ് കാറുകൾ വാങ്ങിയതെന്നും ഇതിന്‍റെ നിയമവശങ്ങൾ അറിയില്ലായിരുന്നുവെന്നും ഫഹദ് പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പറഞ്ഞു. റജിസ്ട്രേഷൻ കാര്യങ്ങളും മറ്റു ചിലരാണു നോക്കിയത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയാറാണെന്നും ഫഹദ് പറഞ്ഞു.തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യൽ അവസാനിച്ചു. നേരത്തെ ഈ കേസിൽ ഫഹദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ‍ഞ്ച് ആന്റി ടെസ്റ്റ് ടെംപിൾ സ്ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നിൽ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.

അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിർദേശം. ആ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോൾത്തന്നെ റജിസ്ട്രേഷൻ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സർക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്തെന്നു ഫഹദിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചിരുന്നു.ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി‍ൽനിന്നു നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയിൽ വാഹന റജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ മോട്ടോർ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടൻ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനൽ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും വിശദീകരണം തേടിയതിനു ശേഷമായിരിക്കും കേസെടുക്കുക. ഈ സാഹചര്യത്തിലാണ് ഫഹദ് ഹാജരായത്.ആലപ്പുഴയിലെ വിലാസത്തിൽ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയിൽ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Top