ജിഷ കൊലപാതകം; സംഭവത്തില്‍ ദുഃഖിതനാണെന്ന് ജയറാം; ആടുപുലിയാട്ടത്തില്‍ നിന്ന് ലഭിക്കുന്ന തുക ജിഷയുടെ കുടുംബത്തിന് നല്‍കും

jayaram

കൊച്ചി: ക്രൂരമായി കൊല്ലപ്പെട്ട ജിഷ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് പ്രശസ്ത നടന്‍ ജയറാം. ഇത്തരമൊരു സംഭവം നമ്മുടെ നാട്ടില്‍ നടന്നതില്‍ താന്‍ ദുഃഖിതനാണ്. ആ അമ്മയുടെ കരച്ചില്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു. തനിക്കു കഴിയുന്ന സഹായം ചെയ്യുമെന്ന് പറഞ്ഞ ജയറാം പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് പറഞ്ഞു.

വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറുകയെന്ന് നടന്‍ ജയറാം അറിയിച്ചു. ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്കൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്ത് സവിത തിയറ്ററില്‍ നടന്ന പരിപാടികള്‍ക്കിടെയാണ് ജയറാം ഇത് പ്രഖ്യാപിച്ചത്. തന്റെ പെരുമ്പാവൂരില്‍ ഇത്തരമൊരു ഹീനമായ കൊലപാതകം നടന്നതില്‍ ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ കണ്ണന്‍ താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു.

Top