തൃശൂര്‍: മലയാളിയുടെ മനംകവര്‍ന്ന നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അവ്യക്തത തുടരുകയാണ്. മണിയുടെ മരണം സംബന്ധിച്ചു അന്വേഷണം വഴിമുട്ടിയെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തി.. ഡോ സുമേഷ് സഡേഷന്‍ കൊടുത്തതാണ് തന്റെ ചേട്ടന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണെന്നും സഹോദരന്‍ ആരോപിച്ചു. കരള്‍ രോഗം മുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. പിന്നിലെ കളികള്‍ ചുരുളഴിയേണ്ടിയിരിക്കുന്നു.
അങ്ങനെയാണ് ചേട്ടന്‍ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് . പാഡിയില്‍ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാന്‍ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണര്‍ നിര്‍മ്മാണം പൂര്‍ത്തി ആയിരുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയില്‍ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്.
പാഡിയില്‍ വച്ചു തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും, തുടര്‍ന്ന് ആരോടും പറയാതെ അമൃതയില്‍ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാര്‍ട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തില്‍ ഇവര്‍ ഭയങ്കരമായി അധികാരം കാണിച്ചു. തുടര്‍ന്നു മണിയെ അമൃതയില്‍ കൊണ്ട് പോകുന്ന വഴിക്കാണ് താന്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടെ താന്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണന്‍ പറയുന്നു .
പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പേരുകള്‍ സഹിതം മൂന്നു ഊമ കത്തുകള്‍ തനിക്കു ലഭിച്ചതായി രാമകൃഷ്ണന്‍ പറയുന്നു . സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നില്‍ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളില്‍ എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇതില്‍ രാഷ്ട്രീയ ബന്ധമുള്ള ആളുകളും പെടുന്നതായും, കലാഭവന്‍ മണി മുന്‍പ് ഇലക്ഷനില്‍ നിര്‍ത്തി ജയിപ്പിച്ച വ്യക്തിക്കും, മണിയുടെ മാനേജര്‍ക്കും സാമ്പത്തികമായി സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതില്‍ പങ്കു പറ്റിയവരോട് പണം തിരിച്ചു ചോദിച്ചതാണ് മണിയെ അപായപെടുത്താന്‍ കാരണമെന്നും തനിക്കു കിട്ടിയ കത്തില്‍ ഉണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.