സൂപ്പര്‍ സ്റ്റാറിന്റെ നീക്കം ഫലം കണ്ടോ?മമ്മൂട്ടിയുടെ കിഴക്കമ്പലത്തെ മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമി കരഭൂമിയാണോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ധേശം.

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കര്‍ ഭൂമി കരടു ഡേറ്റാ ബാങ്കില്‍ നെല്‍വയലായി ഉള്‍പ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 2003ല്‍ നികത്തിയ ഭൂമിയാണെന്നും 2008ലെ നിയമപ്രകാരം നെല്‍വയലായി കാണാനാവില്ലെന്നും കാണിച്ചു മമ്മൂട്ടിയും ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പരിഗണിച്ചത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താന്‍ പ്രാദേശികതല നിരീക്ഷണ സമിതിക്കു നല്‍കിയ നിവേദനത്തില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കര്‍ ഭൂമി കരട് ഡേറ്റാ ബാങ്കില്‍ നെല്‍വയലായി ഉള്‍പ്പെടുത്തിയതിന്റെ തെറ്റ് തിരുത്തിക്കിട്ടാനായാണ് മമ്മൂട്ടിയും ഭാര്യയും കോടതിയില്‍ ഹര്‍ജി നല്‍കിയത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താന്‍ കിഴക്കമ്പലം പഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണ സമിതിക്ക് നിവേദനം നല്‍കിയിരുന്നു. ഇതില്‍ നടപടിക്ക് നിര്‍ദ്ദേശിക്കണമെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2003ലാണ് ഈ നെല്‍വയല്‍ നികത്തിയത്. അതുകൊണ്ടുതന്നെ 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഈ ഭൂമി നെല്‍വയല്‍ ആയി കാണാനാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണനിയമം വരുന്നതിന് അഞ്ചുവര്‍ഷം മുമ്പ് നികത്തിയ ഭൂമി ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്. സാധാരണ കലക്ടര്‍ വഴി സ്‌പെഷ്യല്‍ അനുമതി വാങ്ങിയൊക്കെ രേഖ തിരുത്തല്‍ പതിവാണെങ്കിലും അതിനൊന്നും മിനക്കെടാതെ ശരിക്കും നിയമത്തിന്റെ വഴി തന്നെ തേടാനുായിരുന്നു മമ്മൂട്ടിയുടെ നിലപാട്. മമ്മൂട്ടിയുടെ അപേക്ഷയില്‍ പ്രാദേശികതല നിരീക്ഷണ സമിതി അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് ഉടനീളം ആയിരക്കണക്കിന് ആളുകളാണ് തന്റേതല്ലാത്ത കാരണത്താല്‍ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്. കാശുകൊടുത്ത് ഭൂമി വാങ്ങിയശേഷമായിരക്കും പലരും ഇത് നികത്തുഭൂമിയാണെന്ന് അറിയുക തന്നെ. അതോടെ ഇവിടെ കെട്ടിട നിര്‍മ്മാണത്തിനടക്കം നിയപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും. ഭൂമിയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സംസഥാനത്തെ പകുതിയോളം പഞ്ചായത്തുകളില്‍ ഇപ്പോഴും അസ്സല്‍ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. ഇവര്‍ക്കും ആശ്വാസം പകരുന്നതാണ് മമ്മൂട്ടിയുടെ നിയമനടപടി.

കഴിഞ്ഞ സെപ്റ്റംബറില്‍ കടവന്ത്രയില്‍ അനുമതിയില്ലാതെ മണ്ണടിച്ചു ഭൂമി നികത്താനുള്ള താരത്തിന്റെ ശ്രമവും വിവാദത്തില്‍ ആയിരുന്നു. കടവന്ത്ര മന്തേലിപ്പാടം റോഡിലെ താരത്തിന്റെതായുള്ള ഭൂമി ടിപ്പര്‍ ഉപയോഗിച്ച് നികത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഇടപെട്ടതാണ് അന്ന് വിവാദത്തിന് ഇടയാക്കിയ കാര്യം. മണ്ണടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാഡോ പൊലീസ് സംഘം ടിപ്പറും മണ്ണടി സാമഗ്രികളും പിടിച്ചെടുക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ സംഭവത്തില്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പില്‍ എത്തുകയാണ് ഉണ്ടായത്. ഇവിടെ മകന് പുതിയ വീട് പണിയാന്‍ വേണ്ടിയാണ് മണ്ണടിച്ച് നിലം നികത്തിയിരുന്നത്. 80 സെന്റിലാണ് താരം അത്യാധുനിക സൗകര്യത്തോടെയുള്ള വസതിയൊരുക്കാന്‍ പദ്ധതിയിട്ടിരുന്നത്.

20 വര്‍ഷം മുന്‍പ് മമ്മൂട്ടി വാങ്ങിയ സ്ഥലമായിരുന്നു ഇത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണ്ടെത്തിയ ഇവിടെ തീരദേശ പരിപാലന അഥോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ എന്നാണ് ചട്ടം. ഇതിനിടെ മണ്ണടിച്ച് നികത്താന്‍ തുനിഞ്ഞപ്പോഴാണ് വിവാദമുണ്ടായത്. ഇത് കൂടാതെ മമ്മൂട്ടിയുടെ മരുമകന് പങ്കാളിത്തമുള്ള ആസ്റ്റര്‍ മെഡിസിറ്റിക്ക് വേണ്ടി നടന്ന ഭൂമി ഇടപാടുകളും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കായല്‍ കൈയേറ്റ ആരോപണത്തിന് ഒപ്പം തന്നെ കോടതി വിധി നിലനില്‍ക്കേ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് അടക്കം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Top