വിക്രമിന്റെ പിറന്നാള്‍ ആഘോഷം പൊടിപൊടിച്ചു; മമ്മൂട്ടി വിക്രമത്തിനൊപ്പം ഡ്രംസ് കൊട്ടി

vikram-mammootty.jpg.image

തമിഴ് ലോകത്തെ സൂപ്പര്‍ താരമായ വിക്രമിന്റെ പിറന്നാള്‍ ഗംഭീര ആഘോഷത്തോടെയാണ് നടന്നത്. മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടിയും വെങ്കിടേഷ്, സുദീപ്, ശ്രേയ തുടങ്ങി മികച്ച താരങ്ങളെല്ലാം ആഘോഷത്തില്‍ പങ്കുച്ചേര്‍ന്നു. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികര്‍ സംഘം നത്ച്ചത്തിര ക്രിക്കറ്റ് വേദിയില്‍ ആണ് ഈ അപൂര്‍വനിമിഷം നടന്നത്.

പ്രശസ്ത ഡ്രംസ് വാദകന്‍ ശിവമണിയുടെ താളത്തില്‍ വിക്രമും മമ്മൂട്ടിയും ഡ്രംസ് കൊട്ടി. ഡ്രംസ് കൊട്ടുന്ന മമ്മൂട്ടിയും വിക്രമും ചേര്‍ന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

vikram-shreya.jpg.image

https://youtu.be/Wrn1hEh6Gvk

തമിഴ് നടന്മാരായ വിശാല്‍ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വിക്രത്തിന്റെ പിറന്നാള്‍ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നല്‍കി മമ്മൂട്ടിയും ആഘോഷത്തില്‍ ചേര്‍ന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നടികര്‍ സംഘത്തിന്റെ ഓഫീസ് കോംപ്ലക്‌സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത.് ടികര്‍ സംഘത്തിന്റെ സ്റ്റാര്‍ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.

Top