നടന്‍ മേഘനാഥന്‍ അന്തരിച്ചു.നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍

നടന്‍ മേഘനാഥന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ പുലർച്ചയാണ് മരണം. 60 വയസ്സായിരുന്നു. 1983 ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളിൽ മേഘനാഥൻ അഭിനയിച്ചു.

മേഘനാഥന്‍ വില്ലന്‍ റോളുകളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയ നടനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. അന്‍പതോളം സിനിമകൡ അഭിനയിച്ചിട്ടുണ്ട്. അതിന് പുറമെ നിരവധി സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടന്‍ ബാലന്‍ കെ നായരുടേയും ശാരദ നായരുടേയും മകനാണ് മേഘനാഥന്‍. 1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു മേഘനാഥന്‍ അഭിനയം ആരംഭിക്കുന്നത്. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ് പേപ്പര്‍ ബോയ്, ഒരു മറവത്തൂര്‍ കനവ്, ക്രൈം ഫയല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

വില്ലന്‍ റോളുകളിലൂടെയാണ് തുടക്കക്കാലത്ത് ശ്രദ്ധ നേടുന്നത്. എന്നാല്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടി. 2022 ല്‍ പുറങ്ങിയ കൂമന്‍ ആണ് അവസാനം അഭിനയിച്ച സിനിമ. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അഭിനയിച്ചു. സ്‌നേഹാഞ്ജലി, സ്ത്രീത്വം, മേഘസന്ദേശം, ചിറ്റ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Top