പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നടന്‍ ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ്ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്നാണ് പരാതിക്കാരായ സ്‌കൂള്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്തത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ് ശ്രീജിത് രവിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ശ്രീജിത്ത് ഇന്ന് തന്നെ പാലക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് പല്ലശ്ശനയിലെ മീന്‍കുളത്തി ക്ഷേത്രത്തിന് സമീപത്തെ ലൊക്കേഷനില്‍ നിന്ന് ഇന്നലെയാണ് ശ്രീജിത്ത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒറ്റപ്പാലം എസ്ഐ ആദംഖാന്റെ നേതൃത്വത്തിലുളള സംഘമാണ് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തത്.
ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തത്തെി ഗഘ08ആഋ9054 നമ്പര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയുമായിരുന്നുവെന്നാണ് പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഈ നമ്പര്‍ കാര്‍ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് പൊലീസിനെ ഇക്കാര്യം അറിയിച്ചതായും ശ്രീജിത്ത് രവി പറഞ്ഞു. കാര്‍ നമ്പര്‍ വ്യാജമായി ഉപയോഗിച്ചതാണോ കുട്ടികള്‍ക്ക് നമ്പര്‍ എഴുതിയെടുത്തതില്‍ തെറ്റിയതാണോ എന്നറിയില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടാകും. അവരുടെ പരാതിയില്‍ പറയുന്ന സ്ഥലത്തിന് അടുത്താണ് ഷൂട്ടിംഗ് നടക്കുന്നത്. വണ്ടിയുടെ നമ്പര്‍ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യത. തന്നെ കണ്ടാല്‍ ഈ കുട്ടികളില്‍ ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ സാധിക്കില്ലേയെന്നും ശ്രീജിത്ത് ചോദിക്കുന്നു. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും താന്‍ തന്നെയാണ് വണ്ടിയെടുക്കാറുള്ളതെന്നും ശ്രീജിത്ത് രവി ഇന്നലെ വിശദീകരിച്ചിരുന്നു.