ഒറ്റപ്പാലം: നടന്‍ ശ്രീജിത് രവിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. സിവില്‍ പോലീസ് ഓഫീസറുടെ സസ്‌പെന്‍ഷനുപിന്നാലെ എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. പെണ്‍കുട്ടികള്‍ക്കുമുന്നില്‍ തുണിപൊക്കി കാണിച്ച നടന്റെ കേസില്‍ വീഴ്ചവരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജശേഖരനെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ചവന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം എസ്.ഐ.യടക്കം മൂന്നുപേര്‍ക്കെതിരെക്കൂടി വകുപ്പുതല നടപടിയുണ്ടാകും. ജില്ലാ വനിതാ സെല്‍ സിഐ എലിസബത്ത്, സിഐ സുന്ദരന്‍ എന്നിവരാണ് പൊലീസുകാരുടെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നത്.
കളക്ടറുടെ നിര്‍ദേശപ്രകാരം ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി. നൂഹ് നടത്തിയ അന്വേഷണത്തിലും പൊലീസിന് വീഴ്ചപറ്റിയതായി കണ്ടെത്തിയിരുന്നു. പ്രതിയെ കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. കാര്‍നമ്പറും മൊബൈല്‍ടവറും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിക്കെതിരെ കേസെടുക്കാന്‍തക്ക തെളിവുകള്‍ ലഭിച്ചിട്ടും കാലതാമസം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
27നുനടന്ന സംഭവത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും 31നാണ് കേസ് രജിസ്റ്റര്‍ചെയ്യുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക്സോ) നിയമം ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ മാസം ഒന്നിനാണ് പല്ലാവൂരിനടുത്ത് ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് ശ്രീജിത്ത് രവിയെ കസ്റ്റഡിയിലെടുത്തത്. രണ്ടിനാണ് പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.