യുഎസ് നടന്‍ മാര്‍ക് സാലിംഗ് തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് കുട്ടികളെ ലൈംഗിക ചിത്രീകരണത്തിന് ഉപയോഗിച്ചെന്ന കേസില്‍ ശിക്ഷ കാത്തുകഴിയവേ

ലോസ് ആഞ്ചലസ്: യുഎസ് നടൻ മാർക് സാലിംഗിനെ(35) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലോസ് ആഞ്ചലസിലെ സൺലൻഡിലെ ഇയാളുടെ വസതിക്കു സമീപമാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ സാലിംഗിനെ കാണാനില്ലായിരുന്നു. കുട്ടികളെ ലൈംഗfകമായി ഉപയോഗിച്ചെന്ന കേസിൽ സാലിംഗിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളെ ലൈംഗിക ചിത്രീകരണത്തിനു ഉപയോഗിച്ചെന്ന കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്നു സാലിംഗ്. മാർച്ച് ഏഴിനാണ് ശിക്ഷപ്രഖ്യാപിക്കാനിരുന്നത്. കേസിൽ നാലു മുതൽ ഏഴു മാസംവരെ ശിക്ഷ ലഭിക്കാം. 2015 ഡിസംബറിലാണ് സാലിംഗ് കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ ലാപ് ടോപ്പിൽനിന്നും പെൻഡ്രൈവിൽനിന്നും കുട്ടികളുടെ അമ്പതിനായിരത്തിലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും സാലിംഗ് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു.

Top