‘അച്ഛാ ക്ഷമിക്കണം’ എന്ന് കുറിപ്പ്: പെണ്‍മക്കള്‍ ആത്മഹഹത്യ ചെയ്ത നിലയില്‍

ഡല്‍ഹി: സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡെല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം 6 നായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് പറഞ്ഞത്.

സംഭവം നടന്നതിന് സമീപത്തുള്ള ബാഗില്‍ നിന്ന് പൊലീസിന് കുട്ടികളിലൊരാളെഴുതി എന്ന് കരുതപ്പെടുന്ന ക്ഷമാപണ കത്ത് ലഭിച്ചു. അച്ഛനുള്ള കത്തില്‍ ‘സോറി അച്ഛാ’ എന്നാണ് എഴുതിയിരുന്നത്.

പെണ്‍കുട്ടികളിലൊരാളുടെ അമ്മ ഏതാനും വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതുമൂലമുള്ള വിഷാദം കൊണ്ട് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം സിബിഎസ്ഇ 12ാം ക്ലാസ്സ് പരീക്ഷയുടെ ഫലം വന്ന ശേഷമാണ് ഇരുവരും മരിച്ചത്. ഇതും മരണകാരണമാകാമെന്ന് പൊലീസ് സംശയിക്കുന്നു.

Top