നടി കൂറ് മാറുന്നു …ദിലീപിനെ വിശുദ്ധനാക്കാന്‍ പുതിയ തിരക്കഥ!..താനിനി ഒന്നിനും ഇല്ലന്ന് നടി സൂചിപ്പിച്ചെന്നും ദിലീപിന് രക്ഷപെടാൻ തിരക്കഥ ഒരുക്കിയത് ഉന്നതരെന്നും ആരോപണം

കൊച്ചി: കൊച്ചിയിൽ യുവ നടി അതി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ നിർണായക വഴിത്തിരിവെന്ന് റിപ്പോർട്ട് .കേസിൽ നിന്നും ഇരയായ നടിയെ മനസ് മാറ്റി പിൻതിരിപ്പിച്ചതായും കേസ് ദിലീപിന് അനുകൂലമാക്കിയതായും റിപ്പോർട്ട് പ്രവാസി ശബ്ദം.കോം പുറത്തുവിട്ടു. കേസിലെ ഒന്നാം പ്രതി ഇനി നിശബ്ദ്ധനാകുകയോ കൂറുമാറുകയോ ചെയ്യും. മുംബൈ ബന്ധമുള്ള ആളൂർ എന്ന ക്രിമിനൽ ലോ യ ർ മീഡിയേഷൻ നടത്തി കേസിന് വഴിത്തിരിവുണ്ടാക്കിയെന്നും ‘ഡീൽ വിജയത്തിൽ എത്തിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ താര സംഘടനയിലെ പ്രമുഖരുടെ പുതിയ നീക്കത്തിന് പിന്നിൽ .ക്യാമറകൾക്ക് മുന്നിൽ നിന്നും നടനും എം.എൽ.എയുമായ ഗണേഷ് കുമാർ നെഞ്ചുവിരിച്ച് കാണിച്ച് പറഞ്ഞു, ദിലീപ് കുറ്റക്കാരലല്ല, പ്രതിയല്ല, അദ്ദേഹം കുറ്റം ചെയ്തിട്ടില്ല.. അല്ലേൽ കോട്തി വിധിക്കട്ടേ…എല്ലാം പൊങ്ങിവരാതെ കുഴിവെട്ടി മൂടിയ പോലെ ഭദ്രമാക്കിയ ശേഷം ഉള്ള ആത്മവിശ്വാസമായിരുന്നു അത്. കേസിൽ പ്രധാന കണ്ണിയായ പൾസർ സുനിയേ കോടികൾ ഇട്ട് ഒതുക്കി. പൾസർ പറഞ്ഞതെല്ലാം നിഷേധിക്കും എന്നു മാത്രമല്ല ഇനി ഒന്നും പറയുകയുമില്ല. എല്ലാം ഉറപ്പാക്കി താര നിരയിലേ അത്യുന്നതർ വൻ കച്ചവടം നടത്തിയിരിക്കുന്നു.

പ്രതികരിക്കേണ്ട നടിയേ ആദ്യം തന്നെ ഇവർ നിശബ്ദയാക്കിയിരുന്നു. നിരവധി തവണ വീട്ടിലും നേരിൽ കണ്ടും കാലു പിടിച്ചും, ദിലീപിന്റെ കുടുംബവും, കൂട്ടുകാരും മാപ്പ് പറഞ്ഞും നടിയേ മനസുമാറ്റി. ഇതുവരെ ദിലീപ് ജയിലിൽ കിടന്നത് വൻ ശിക്ഷയായും അദ്ദേഹത്തിന്റെ ജീവിതവും സിനിമാ ലോകവും തരിപ്പണമായത് കാട്ടിയും നടിയോട് മനസുമാറ്റാൻ പലരും നിർബന്ധിക്കുകയായിരുന്നു. സിനിമ എന്ന ഫീൽഡിൽ നടിക്ക് മുന്നോട്ട് പോകണമെങ്കിൽ അതൊന്നും തള്ളികളയാനാകില്ലായിരുന്നത്രേ.ദിലീപിനെ ജയില്‍ മോചിതനാക്കാന്‍ നടന്നുവരുന്ന ആസൂത്രിത നീക്കം തകൃതിയിയായി പുരോഗമിക്കുകയാണ്. മുഖ്യപ്രതി പള്‍സര്‍ സുനിയെ വിലയ്ക്കെടുക്കുകയെന്ന ആദ്യഘട്ടം അണിയറക്കാര്‍ ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും നടിയെ നിശബ്ദയാക്കി, ദിലീപിനെ വിശുദ്ധനാക്കുന്നതിനുള്ള ഇവരുടെ നീക്കം ഫലം കണ്ടുതുടങ്ങിയെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങേണ്ട സംഭവം പുറലോകത്തെത്തിച്ച് നിരവധിതാരങ്ങള്‍ക്ക് മാനക്കേടുണ്ടാക്കിയെന്നും ഇതുമൂലം മലയാള സിനിമ മേഖല തകര്‍ന്നെന്നും ഇതിനെല്ലാം കാരണം നടിയുടെ എടുത്തുചാട്ടമാണെന്നും തനിക്കൊപ്പമൊന്ന് വിശ്വസിച്ചവരില്‍ ചിലര്‍ തന്നെ നടിയെ കുറ്റപ്പെടുത്തിയെന്നും ഇതില്‍ ഇവര്‍ ഏറെ ദുഃഖിതായാണെന്നുമാണ് ഒരുവിഭാഗം സിനിമ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന വിവരം. ഇരയ്ക്കൊപ്പമെന്ന് പരസ്യപ്രഖ്യാപനം നടത്തിയവരില്‍ ചിലര്‍ തന്നേ കേസിന്റെ തുടര്‍നടപടികളില്‍ പൊലീസിനോട് സഹകരിക്കരുതെന്ന് ആവശ്യപ്പെട്ട് നടിയെ സമീപിച്ചെന്നും ഇത് അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നടി സിനിമ മേഖലയിലെ വെറുക്കപ്പെട്ടവളായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മറ്റും ഇക്കൂട്ടര്‍ നടിയെ ധരിപ്പിച്ചെന്നുമാണ് ലഭ്യമായ വിവരം.sdfghjk

സിനിമ മേഖലയിലെ വനിത സുഹൃത്തുക്കളില്‍ ചിലരും കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് നടിയെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇവരില്‍ ചിലരോട് താനിനി ഒന്നിനും ഇല്ലന്ന് നടി സൂചിപ്പിച്ചെന്നും ഇത് നിരപരാധിയെന്ന തിളക്കത്തോടെ ദിലീപ് ജയില്‍ മോചിതനാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന് സഹായകമാവുമെന്നുമാണ് ദിലീപ് അനുകൂലികളുടെ പ്രചാരണം. ഇത്തരം ഒരുറപ്പ് ഇരയുടെ ഭാഗത്തുനിന്നും ലഭിച്ചതായും ഈ പ്രചാരകര്‍ അവകാശപ്പെടുന്നു.

ഇര പൊലീസുമായി വേണ്ടവണ്ണം സഹകരിക്കാതിരിക്കുകയും മുഖ്യപ്രതി പള്‍സര്‍സുനി കോടതിയില്‍ മൊഴിമാറ്റിപ്പറയുകയും ചെയ്താല്‍ കേസ് നിലനില്‍ക്കില്ലന്നാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. പൊലീസ് കോടതിയിലെത്തിച്ചിട്ടുള്ള തെളിവുകള്‍ ഖണ്ഡിക്കുന്ന തരത്തില്‍ രാമന്‍പിള്ള വക്കീലിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവുമെന്നും ഇതോടെ കേസ് ദുര്‍ബ്ബലമാവുമെന്നും ദിലീപ് രക്ഷപെടുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.ദിലീപ് അനുകൂലികള്‍ ഈ വിവരം ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകരിലുമെത്തിക്കാന്‍ രഹസ്യനീക്കം നടത്തുന്നുണ്ടെന്നും ഇതിന്റെ പ്രചരണാര്‍ത്ഥമാണ് ജയറാമും ഹരിശ്രീ അശോകനും അടക്കമുള്ള നടന്മാരും മറ്റും ജയിലെത്തി ദിലീപിനെ സന്ദര്‍ശിച്ച് പിന്‍തുണ അറിയിച്ചതെന്നുമാണ് പറയപ്പെടുന്നത്.

നടി ശ്വേതമേനോന്റെ വിവാദമായ വെളിപ്പെടുത്തല്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അസ്തമിച്ച കാര്യവും ഇവരില്‍ ചിലര്‍ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്. കൊല്ലത്ത് വള്ളംകളി ഉദ്ഘാടനത്തിനെത്തിയ തന്നേ പിതാവിന്റെ പ്രായമുള്ള പീതാമ്പരക്കുറുപ്പ് എം പി കടന്നുപിടിച്ചെന്നായിരുന്നു അന്ന് ശ്വേതാമേനോന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചത്. ഇത് പിന്നീട് വലിയ വിവാദമായി. കേസ് നടപടി കളുമായി സഹകരിക്കാന്‍ ശ്വേത താല്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടര്‍ന്ന് കേസെടുക്കുന്നില്ലന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ പൊലീസ് പ്രതികരിച്ചത്. കുറച്ച് കാലത്തേക്ക് ശ്വേത മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞ് മാറി നടന്നു.താമസിയാതെ കേസ് ആറിത്തണുക്കുകയും ചെയ്തു. ബാഹ്യഇടപെടലുകളാണ് കേസ് ഒത്തുതീര്‍പ്പിലെത്തിച്ചതെന്ന് അന്ന് പരക്കെ ആരോപണമുയരുകയും ചെയ്തിരുന്നു.

ഇനി ജാമ്യം എളുപ്പം കിട്ടും ?

ഇതുവരെ കേസ് പരിഗണിച്ച് കർകശക്കാരനായ ജസ്റ്റിസിന്റെ ബഞ്ചിൽ നിന്നും കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റാനാണ്‌ നീക്കം. അവധിക്കാല ബഞ്ചായി പ്രവർത്തിക്കുന്ന ജഡ്ജിമാരിലേക്ക് കേസ് എത്തിക്കും. ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചി കേസെത്തിയാൽ ജാമ്യം 100% ഉറപ്പാണെന്നും പ്രചാരണം…

എന്തായാലും കേസ് ഇപ്പോൾ തേഞ്ഞു മാഞ്ഞ അവസ്ഥയിലാണ്‌. ഒത്തു തീർപ്പില്ലെന്ന് ഇരയായ നടി നാളുകൾക്ക് മുന്നം പറഞ്ഞു എങ്കിലും സ്ഥിതി ഇപ്പോൾ അങ്ങിനെയല്ല. സിനിമാ ലോകം പരസ്യമായി ദിലീപ് പുണ്യാളൻ എന്ന രീതിയിൽ വൻ പ്രചാരണമാണ്‌ നടക്കുന്നത്. കുഴിച്ചു മൂടപ്പെട്ട തെളികുകൾ അവിടെ തന്നെ കിടന്ന് ചീഞ്ഞ് നശിക്കും എന്നും ഉറപ്പുവരുത്തിയാണ്‌ നീക്കങ്ങൾ.ദിലീപിനെ വിശുദ്ധനാക്കുന്നതിനുള്ള ഇവരുടെ നീക്കം ഫലം കണ്ടുതുടങ്ങി. തിരക്കഥയിൽ ഭരണ കക്ഷിയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ട്. കേസിൽ ജാമ്യം ലഭിച്ചാലുടൻ എഫ് ഐ ആർ ക്വാഷ് ചെയ്യാൻ ദിലീപ് നീക്കം നടത്തും.

Top