നടിയെ ആക്രമിച്ച കേസിൽ അന്വേഷണം മഞ്ജു വാര്യരിലേയ്ക്കും ! മഞ്ജുവിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു..

കൊച്ചി:  കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ട് പോയി   ആക്രമിച്ച സംഭവത്തില്‍ അന്വേഷണം പുതിയ ട്വിസ്റ്റിലേക്ക്    . അന്വേഷണ സംഘത്തിന്റെ നോട്ടം മഞ്ജു വാര്യരിലേയ്ക്കു നീങ്ങുന്നു. ഇന്ന് ആലുവ പൊലീസ് ക്ലബില്‍ എത്തി മൊഴി നല്‍കിയ ദിലീപിന്റെ മാനേജരും സഹായിയുമായ അപ്പുണ്ണിയുടെ സഹോദരന്‍ സൂരജ് മഞ്ജു വാര്യരുടെ സിനിമയിലേയ്ക്കുള്ള രണ്ടാം വരവില്‍ ഡ്രൈവറായി ജോലിനോക്കിയ ആള്‍ ആണ്. ഇന്ന് ആലുവ പൊലീസ് ക്ലബിലെത്തിയ അപ്പുണ്ണിയുടെ കൂടെ സൂരജും ഉണ്ടായിരുന്നു. അപ്പുണ്ണിയുടെ ഡ്യൂപ്പ് ആണെന്നു മാധ്യമപ്രവര്‍ത്തകര്‍ കരുതിയ സൂരജ് യഥാര്‍ത്ഥത്തില്‍ ഡ്യൂപ്പ് വേഷം കെട്ടി വന്ന ആള്‍ അല്ലായിരുന്നു. അന്വേഷണസംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ച പ്രകാരമാണ് സൂരജും പൊലീസ് ക്ലബിലെത്തിയത് എന്നാണ് വിവരം.

സിനിമയിലേയ്ക്കുള്ള മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ രണ്ടു മാസക്കാലം സൂരജ് അവരുടെ ഡ്രൈവറായിരുന്നു. ആ കാലയളവില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ചോദിച്ചറിയാനാണ് സൂരജിനെ അന്വേഷണസംഘം വിളിപ്പിച്ചത്. മഞ്ജുവാര്യരെ വീണ്ടും വെള്ളിത്തിരയിലേയ്‌ക്കെത്തിച്ചത് കല്യാണ്‍ ജുവല്ലേര്‍സിന്റെ പരസ്യങ്ങള്‍ ആയിരുന്നു. കല്യാണിന്റെ പരസ്യങ്ങളിലേയ്ക്ക് മഞ്ജുവിനെ കൊണ്ടുവന്നത് ആഡ് ഡയറക്ടറായ ശ്രീകുമാര്‍ ആയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ പ്രധാനിയാണ് ശ്രീകുമാര്‍. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയുന്ന ഇയാള്‍ മഞ്ജു വാര്യരെ കൂടുതല്‍ കാര്യക്ഷമമായി ദിലീപിനെതിരെ ഉപയോഗിച്ചു എന്നും പറയാം. കേസില്‍ ശ്രീകുമാറിനേയും മഞ്ജുവിനേയും ചോദ്യം ചെയ്യുകയുണ്ടായി. ഇതിനു ശേഷം കല്യാണിന്റെ പരസ്യങ്ങളില്‍ നിന്നും ശ്രീകുമാറും മഞ്ജുവാര്യരും ഒഴിവാക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം മനസിലാക്കിയിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയിരുന്ന മഞ്ജുവാര്യരും ദിലീപും തമ്മില്‍ കലഹിക്കാനും വിവാഹബന്ധം വേര്‍പെടുത്താനും കാരണക്കാരിയായത് ഈ നടിയാണ്. ദിലീപ്-കാവ്യാ ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് ആക്രമണത്തിനിരയായ നടിയായിരുന്നു. വിവാഹം വേര്‍പ്പെടുത്തിയ മഞ്ജു വാര്യര്‍ താമസിയാതെ സിനിമയില്‍ സജീവമാകുകയും ചെയ്തു. ആ കാലത്ത് നടിയുടെ ഡ്രൈവര്‍ ആയിരുന്ന സൂരജിന് അറിയാവുന്ന കാര്യങ്ങള്‍ ചോദിച്ചറിയാനാണ് അന്വേഷണ സംഘം വിളിപ്പിച്ചത്.

Top