കൊച്ചി: ഫേസ് ബുക്ക് ലൈവിനിടെ തന്നെ വിമര്‍ശിച്ചയാള്‍ക്ക് നടി അനുമോള്‍ ചുട്ടമറുപടി നല്‍കി. ‘നിലാവറിയാതെ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് അനുമോള്‍ ഫേസ് ബുക്ക് ലൈവിലെത്തിയത്. എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അത് മോശം കാര്യമാണെന്ന രീതിയാലയിരുന്നു ഒരാളുടെ കമന്റ്. അതിനോട് ശക്തമായി തന്നെ നടി പ്രതികരിക്കുകയും ചെയ്തു. ‘ചേട്ടാ എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പിന്നെ, സിനിമാ അഭിനയം എന്നുള്ളത് ഒരു മോശം തൊഴിലല്ല. ഒരു പക്ഷേ മറ്റു ജോലികളെക്കാള്‍ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണിത്. രാത്രിയും പകലും, കാട്ടിലും മലയിലും മറ്റും ഒത്തിരി അദ്ധ്വാനത്തോടെ ചെയ്യുന്ന തൊഴിലാണിതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള ജോലിയല്ലേ ചെയ്യേണ്ടതെന്നും എനിക്ക് ഈ ജോലിയാണ് ഇഷ്ടം എന്നുമാണ് അനുമോള്‍ വിമര്‍ശകന് മറുപടി നല്കിയത്. ഇതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാണെങ്കില്‍ പിന്നെ ലൈവില്‍ വരുന്നത് എന്തിനാണെന്നായി വിമര്‍ശകന്‍. ഫേസ്ബുക്ക് ലൈവില്‍ വരുന്നത് എന്റെ സ്വാതന്ത്രമാണെന്നും, അത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ കേട്ടാമതിയെന്നും, ചേട്ടന് ഇഷ്ടമില്ലെങ്കില്‍ കാണേണ്ടെന്നുമായിരുന്നു അതിന് അനുമോള്‍ നല്‍കിയ മറുപടി. സിനിമ കാണുകയും ചെയ്യും, എന്നാല്‍ അതില്‍ അഭിനയിക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന രീതി ശരിയല്ലെന്നും അനുമോള്‍ പറഞ്ഞു.