നടിയെ ആക്രമിച്ച കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടാം പ്രതി കൊരട്ടി തിരുമുടിക്കുന്ന് പാവതുശ്ശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (24), ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയ നിലത്തില്‍ പ്രദീപ് (23) എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത് . ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഇരയായ നടിയെ ഭീഷണിപ്പെടുത്താനും ഇടയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.BHOOTHATHAN KETT
പ്രതികള്‍ ചെയ്തത് ഗൗരവതരമായ കുറ്റമാണ്. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും നടിയെ സിനിമാ ചിത്രീകരണ സ്ഥലങ്ങളില്‍ചെന്ന് ശല്യം ചെയ്യാനും സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ കഴിയി2016 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയെ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ ആക്രമിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് നിയമപ്രകാരം ലഭിക്കാവുന്ന ജാമ്യത്തിനും ഇവര്‍ അര്‍ഹരല്ല. അന്യായമായി തടങ്കലില്‍ വെക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ല്ലെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

Top