ആ ദൃശ്യങ്ങള്‍ ഭയാനകം!..അത് കണ്ടാണ് ദിലീപിന്റെ അറസ്റ്റും !..അത് കണ്ട് ഞെട്ടിയാണ് ജാമ്യവും ലഭിക്കാതായത്

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളാണ് തുറുപ്പ് ചീട്ടാകുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒര്‍ജിനല്‍ ഇല്ലെങ്കിലും പീഡനം തെളിയിക്കാനാകും. ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. അതിക്രൂരമായ പീഡനം ആദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു കണ്ട പോലീസ് മേധാവിയാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. കോടതിയിലും ഈ ദൃശ്യം നല്‍കിയിട്ടുണ്ട്. ഇത് കണ്ട കോടതി പോലും ഞെട്ടിപ്പോയെന്നാണറിയുന്നത്. ഇതോടെയാണ് ജാമ്യം നിഷേധിച്ചതെന്നും പറയപ്പെടുന്നു.

പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പൊലീസ്. ഇതോടെ വിചാരണ തീരും വരെ ദിലീപ് ജയിലില്‍ കിടക്കുമെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമം. അതിനിടെ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കും. ദിലീപിന് വിചാരണ തീരും വരെ ജാമ്യം കിട്ടില്ലെന്ന് തന്നെയാണ് പൊലീസ് കണക്കുകൂട്ടല്‍.സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപില്‍ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ കാവ്യ മാധവന്‍ പ്രതിയാകില്ല. നാദിര്‍ഷായേയും വെറുതെ വിടാനാണ് സാധ്യത. പള്‍സര്‍ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പൊലീസ് കുറ്റപത്രം നല്‍കുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.sunia

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്നകാര്യം മുന്‍കൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുന്പ് നല്‍കാനുള്ള പൊലീസിന്റെ നീക്കം. കാവ്യയേയും നാദിര്‍ഷായേയും പ്രതി ചേര്‍ക്കാന്‍ പൊലീസ് ആലോചിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവു കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവരെ തല്‍കാലം പ്രതിചേര്‍ക്കില്ല. കുറ്റപത്രം നല്‍കിയാലും അന്വേഷണം തുടരും. ഇത് സൂചിപ്പിച്ചാകും കുറ്റപത്രം നല്‍കുക. കേസിലെ അടുത്ത ഘട്ടത്തില്‍ വമ്പന്‍ സ്രാവിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിക്കും. അങ്ങനെ വന്നാല്‍ വീണ്ടും കുറ്റപത്രം നല്‍കും. ഏതായാലും ദിലീപിന്റേയും പള്‍സര്‍ സുനിയുടേയും വിചാരണ ഉടന്‍ തുടങ്ങാനാണ് പൊലീസ് നീക്കം.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളില്‍ ഒരാളെ കാവ്യാമാധവന്റെ ഡ്രൈവര്‍ സ്വാധീനിച്ചതായി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. കാവ്യയുടെ െ്രെഡവര്‍ സാക്ഷിയെ 41 തവണ ബന്ധപ്പെട്ടതായും ജയിലില്‍ കിടന്നുകൊണ്ടു പോലും ദിലീപിന് കേസിനെയും സാക്ഷികളെയും സ്വാധീനിക്കാ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും താരത്തിന്റെ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ജാമ്യ ഹര്‍ജിയില്‍ കോടതിയുടെ വിധി അടുത്ത ദിവസം ഉണ്ടാകും. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ ദിലീപിനുണ്ട്. എന്നാല്‍ ഒരിക്കലും കിട്ടില്ലെന്ന് പ്രോസിക്യൂഷനും പറയുന്നു.പള്‍സര്‍ സുനി ക്വട്ടേഷന്‍ വിജയകരമായി നടപ്പാക്കിയിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറയുന്നു. കേസിലെ പത്താംപ്രതിയായ വിപിന്‍ലാലിനോട് സുനി ക്വട്ടേഷന്‍ ഏറ്റെടുത്ത് ജയിലില്‍ പോയാല്‍ മൂന്ന് കോടി തരാമെന്ന് പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ കാക്കനാട്ടുള്ള ഓണ്‍ െലെന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തി എന്ന നിര്‍ണായക മൊഴിയില്‍നിന്നു സാക്ഷി പിന്മാറിയെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്. ലക്ഷ്യയിലെ മുന്‍ജീവനക്കാരനാണു സാക്ഷി.

കാവ്യാ മാധവന്റെ െ്രെഡവര്‍ ലക്ഷ്യയിലെ ഈ മുന്‍ ജീവനക്കാരനെ 41 തവണ ഫോണില്‍ വിളിച്ചെന്നും ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടില്‍ എത്തിയെന്നും ഇത്തരം ഇടപെടലുകളെ തുടര്‍ന്നാണു മൊഴിയില്‍നിന്നു പിന്നോക്കം പോയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കൂറുമാറുന്ന ആദ്യസാക്ഷിയാണിത്. നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍, തീയറ്റര്‍ ഉടമ എന്ന നിലയിലെല്ലാം സിനിമയില്‍ നല്ല സ്വാധീനമുള്ള ആളാണ് ദിലീപെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നാലു സാക്ഷികളുടെ രഹസ്യമൊഴി റെക്കോഡ് ചെയ്തിട്ടുണ്ടെങ്കിലും കേസന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നേരത്തേ കാവ്യാമാധവന്റെ മൂന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കയും ചെയ്തിരുന്നു. കേസില്‍ ഗായിക റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷക സംഘത്തിന് കോടതിയുടെ അനുമതി. റിമിക്കു പുറമേ മറ്റു നാലുപേരുടെ കൂടി രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവുമുണ്ട്.

മൊഴി പിന്നീട് മാറ്റാതിരിക്കുന്നതിനു വേണ്ടിയാണു രഹസ്യമൊഴിയെടുക്കുന്നത്. നാട്ടിലും വിദേശത്തും നടത്തിയ താരനിശയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എല്ലാവരില്‍നിന്നു ശേഖരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും കേസില്‍ പ്രതിയാക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപും റിമി ടോമിയുടെ സൗഹൃദവലയത്തിനുള്ളിലുള്ളവരായിരുന്നു. നടനുള്‍പ്പെട്ട വിദേശയാത്രാ സംഘത്തില്‍ റിമി ടോമിയും ഉള്‍പ്പെട്ടിരുന്നു. സംഭവത്തിനിരയായ നടിയോട് ദിലീപിന് വിരോധം തോന്നാനുള്ള കാരണങ്ങള്‍ റിമി ടോമിക്ക് വ്യക്തമായി അറിയാമെന്നാണ് അന്വേഷകസംഘം പറയുന്നത്. നേരത്തേ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളും പൊലീസ് റിമിയോട് തിരക്കിയിരുന്നു. താരങ്ങളുടെ വിദേശ പരിപാടികളില്‍ ആരൊക്കെയാണ് പങ്കെടുത്തതെന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസ് തിരക്കുക മാത്രമാണ് അന്നു ചെയ്തതെന്നും റിമി വ്യക്തമാക്കിയിരുന്നു.

Top