ആക്ഷന്‍ ഹീറോ വിന്‍ ഡീസലിനൊപ്പം ദീപിക പദുക്കോണ്‍; മേക്കിങ് വീഡിയോ കാണൂ

deepika

പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഹോളിവുഡില്‍ ചുവടുറപ്പിക്കാനാണ് ദീപിക പദുക്കോണിന്റെ ശ്രമം. ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടതോടെ വൈറലായിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് ദീപിക എത്തുന്നത്.

ഹോളിവുഡ് ആക്ഷന്‍ ഹീറോ വിന്‍ ഡീസലിനൊപ്പമാണ് ദീപികയുടെ ചിത്രം. ഫുട്ബോള്‍ താരം നെയ്മറും ട്രിപ്പിള്‍ എക്സില്‍ കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തു വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

xxx-1

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ത്രിബിള്‍ എക്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹരം കൊള്ളിച്ച ആക്ഷന്‍ താരമാണ് വിന്‍ ഡീസല്‍. ഹോളിവുഡില്‍ ഏറെ ആരാധകരുള്ള ത്രിബിള്‍ എക്സ് സീരിയസിന്റെ ഈ പതിപ്പ് സംവിധാനം ചെയ്യുന്നത് ഡിജെ കാറുസൊ ആണ്. ചിത്രത്തില്‍ സാന്‍ഡര്‍ കേജ് എന്ന വിന്‍ ഡീസലിന്റെ കഥാപാത്രത്തിന്റെ നായികയായ സെറീനയായാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി എത്തുന്നത്.

ടോണി ജാ, ജെറ്റ്ലി, നിന ദൊബ്രേവ്, സാമുവല്‍ ജാക്സണ്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി ദീപിക നന്നായി അധ്വാനിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്.

https://youtu.be/KmpUQdbW5v8

Top