തനിക്ക് അഞ്ചു കുട്ടികളുണ്ട്; ലണ്ടനില്‍ അവരെ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് കരീന കപൂര്‍

kareena-kapoor

കരീന കപൂര്‍ ഗര്‍ഭിണിയാണെന്നും വിശ്രമത്തിനായി ഭര്‍ത്താവും നടനുമായ സെയ്ഫ് അലിഖാനൊപ്പം ലണ്ടനിലാണെന്നുമുള്ള ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ലണ്ടനില്‍ കണ്ട കരീനയുടെ വയറിന്റെ വലിപ്പം കണ്ടാണത്രെ ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, കരീന ഇതിനെതിരെ പ്രതികരിച്ചത് ജനങ്ങളെ ഞെട്ടിച്ചു.

തനിക്ക് അഞ്ച് കുട്ടികള്‍ ഉണ്ടെന്നും അവരെ താന്‍ ലണ്ടനില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും കരീന പറയുന്നു. ആര്‍ക്കൊക്കെയാണ് ഞാന്‍ ഗര്‍ഭിണിയാണോയെന്ന് അറിയേണ്ടത്. തന്റെ ജീവിതത്തില്‍ അത്തരമെന്തെങ്കിലും കാര്യമുണ്ടെങ്കിലും ലോകത്തോട് അത് പറയാന്‍ മടിയില്ലെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവം കനിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരു സ്ത്രീയാണ്. പക്ഷെ ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ല എന്നാണ് കരീന പറഞ്ഞത്. ‘മാധ്യമങ്ങളെല്ലാം ഇതു തന്നെ പറയുമ്പോഴാണ് എനിക്ക് ആശ്ചര്യം തോന്നുന്നതെന്നും കരീന പറയുന്നു.

Top