താനും പ്രിയനും ഇനി ഒരിക്കലും ഒന്നിച്ചു ചേരില്ല; മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ലിസി

30465437.cms

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത കേട്ട് എല്ലാവരും സന്തോഷിച്ചു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ലിസി നിഷേധിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ ഒന്നിക്കുന്നുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് ലിസി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. താനും പ്രിയനും ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കില്ലെന്നും ലിസി വ്യക്തമാക്കുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഡിസംബാര്‍ മാസം തന്നെ ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ജീവിക്കാന്‍ സമ്മതിക്കണമെന്നും ലിസി പറഞ്ഞു. വിവാഹമോചനത്തിന്റെ കാരണമെന്തെന്ന് പ്രിയനും തന്റെ കുട്ടികള്‍ക്കും ബഹുമാനപ്പെട്ട കോടതിയ്ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാരണങ്ങള്‍ അടിസ്ഥാനബന്ധം പോലും ഇല്ലാത്തതാണെന്നും ലിസി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം ജ്യോത്സ്യപ്രവചനമാണെന്നാണ് ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന വാര്‍ത്ത. പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും പ്രിയദര്‍ശനും ലിസിയും തല്‍ക്കാലം വേര്‍പിരിയണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ പറഞ്ഞുപോലും! ഇക്കാര്യം പ്രിയന്‍ അറിയാന്‍ പാടില്ലെന്നും കൂടി പറഞ്ഞു ഫലിപ്പിച്ചിരുന്നു. ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ലിസി അക്ഷരംപ്രതി അനുസരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹമോചനം നല്‍കാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ലെന്നും ലിസി പറയുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തയും അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണ്. ഈ വിഷയത്തില്‍ ഞാനാരോടും പ്രതികരിച്ചില്ല. എന്നാല്‍ ചിലര്‍ എന്നെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.

പ്രിയദര്‍ശനുമായുള്ള വിവാഹമോചനം നിയമപരമായി പൂര്‍ത്തിയാകാന്‍ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദര്‍ശനെതിരെയുള്ള ഗാര്‍ഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റുള്ള ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തി സന്തോഷം കണ്ടെത്തുന്നതിലൂടെ എന്താണ് നിങ്ങള്‍ നേടുന്നത്. ദയവായി ജീവിക്കാന്‍ അനുവദിക്കൂ. ലിസി പറഞ്ഞു

Top