സംവിധായകൻ ശ്രീകുമാർ മേനോൻ അപായപ്പെടുത്താൻ ശ്രമിച്ചു;ഡിജിപിക്ക് പരാതിയുമായി മഞ്ജു വാര്യർ. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ് എന്നും നടി

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാരിയരുടെ പരാതി. തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നു പറഞ്ഞ് ഡിജിപിയെ നേരിൽകണ്ട് മഞ്ജു വാര്യർ പരാതി നല്‍കി. മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമംനടക്കുന്നു . സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ ആണെന്നും നടി പരാതിപ്പെട്ടു . ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു.തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം. പൊലീസ് ആസ്ഥാനത്തെത്തി ഡിജിപിയെ നേരിട്ട്കണ്ടാണ് നടി സ്വന്തം കൈപ്പടയിൽ എഴുതിയ പരാതി നൽകിയത്.മഞ്ജു തന്നെ എഴുതി നല്‍കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി എന്ന് പറയുന്നതോടെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കാന്‍ സാധ്യതയുള്ള വലിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുന്നത്.

ശ്രീകുമാർ മേനോൻ തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നതായും തന്നോടൊപ്പം നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും മഞ്ജു വാര്യർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.ഔദ്യോഗിക ആവശ്യങ്ങൾക്കായി ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. ഈ ചിത്രവുമായി സഹകരിച്ച് പ്രവർത്തിച്ചപ്പോൾ മുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നതായും മഞ്ജു വാര്യർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടിയൻ ചിത്രത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ശ്രീകുമാർ മേനോനും അയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ പറയുന്നു. തന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ചില രേഖകൾ മഞ്ജു വാര്യർ ഡിജിപിക്ക് കൈമാറിയതായാണ് വിവരം. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ കല്യാൺ ജ്വല്ലേഴ്സിന് വേണ്ടി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത പരസ്യത്തിലൂടെയാണ് തിരിച്ചെത്തിയത്. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ മഞ്ജു വാര്യരായിരുന്നു നായികാ വേഷത്തിൽ എത്തിയത്.ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ശ്രീകുമാരമേനോന്റെ പുഷ് എന്ന കമ്പനിയായിരുന്നു. ഇതിനായി കൈമാറിയ തന്റെ ഔദ്യോഗികമായ ലെറ്റർ പാഡും രേഖകളും ദുരുപയോഗിക്കുകയാണ്. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് തനിക്കെതിരെ ആക്രമണങ്ങൾ ശക്തമായത്. ഇതിനൊപ്പം തനിക്കെതിരെ സംഘടിതമായി പ്രവർത്തിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഓഡിയോയും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. അപകീർത്തികരമായ പ്രചാരണങ്ങൾ നടക്കുന്നത് അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടിതമായ ആക്രമണം നടക്കുന്നതായി അറിഞ്ഞത്. അപകീർത്തിപ്പെടുത്തൽ മാത്രമല്ല, അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നും മഞ്ജു ആരോപിക്കുന്നു. പരാതി സംബന്ധിച്ച് ശ്രീകുമാരമേനോൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

മഞ്ജുവാര്യരുടെ രണ്ടാം വരവിൽ ശ്രീകുമാരമേനോന്റെ പരസ്യങ്ങളിലാണ് മഞ്ജു ആദ്യം അഭിനയിച്ചത്. പിന്നീട് ഒടിയൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ശ്രീകുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യർ നിയമ നടപടി തുടങ്ങിയെന്നേ നേരത്തെ വാർത്തകൾ വന്നിരുന്നു, മോഡലായും മറ്റും അഭിനയിച്ചതിന്റെ പ്രതിഫലം തിരിച്ചു കിട്ടാനായിരുന്നു ഇത്. പുഷ് കമ്പനി പാപ്പർ സ്യൂട്ട് നൽകിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നായിരുന്നു സിനിമാ മേഖലയിലെ പൊതു സംസാരം. ഈ വിഷയത്തിൽ പര്യ പ്രതികരണത്തിന് മഞ്ജു തയ്യാറായിട്ടില്ല. നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരവുമായാണ് ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെ പ്രതികൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ ശ്രീകുമാർ മേനോൻ നടത്തിയതെന്നാണ് സൂചന.

സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്പനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളിൽ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പർ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുമായി മഞ്ജു വാര്യർ. പുഷിന്റെ പിന്നണിയിൽ നിന്ന ശ്രീകുമാർ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേർപിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചർച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാർ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകൾ ചർച്ചകളിലെത്തി. ഇതെല്ലാം വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗൾഫിൽ ഒടിയന്റെ പ്രെമോഷൻ പരിപാടിക്കിടെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ ഉടക്കിയതായും സൂചനകളുണ്ട്. ഒടിയൻ സിനിമയെ തകർത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാർ മേനോന്റെ നിലപാട്. ഈ സമയത്തും തന്നെ പരസ്യമായി പിന്തുണച്ച് മഞ്ജുവെത്തിയില്ലെന്നതാണ് ശ്രീകുമാർ മേനോന്റെ പരാതി. ടിവി ചർച്ചയിലും മറ്റും ഇത് പരസ്യമായി പറയുകയും ചെയ്തു. ഇതിന് പിന്നിലെ യഥാർത്ഥകാരണം മഞ്ജുവിന്റെ വക്കീൽ നോട്ടീസാണെന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന. പുഷ് കമ്പനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇടപാടുകാരെ സെറ്റിൽ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പർ സ്യൂട്ട് നൽകി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താൽ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്പനിയിൽ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാർ മേനോനനെ പ്രകോപിപ്പിച്ചത്.

അമ്മയുടേയും ഫെഫ്കയുടേയോ ഭാരവാഹികളടക്കം ആര്‍ക്കും ഇതേക്കുറിച്ചൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് മനസിലാവുന്നത്. ഇന്ന് തലസ്ഥാനത്തുണ്ടായ മഞ്ജു ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷം നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ റേഞ്ച് ഐജി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പിക്കാന്‍ ഡിജിപി തീരുമാനിച്ചേക്കും എന്നാണ് സൂചന.വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയിപ്പെടുന്ന മുന്‍നിര നടിയാണ് ഒരു സംവിധായകനെതിരെ പൊലീസിനെ സമീപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമായാണ്. സാധാരണഗതിയില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളിലാണ് ആദ്യം ഉന്നയിക്കപ്പെടാറുള്ളത്. തുടര്‍ന്ന് സംഘടനനേതൃത്വം കൂടി ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കാറുള്ളതും. എന്നാല്‍ പതിവിന് വിപരീതമായി മഞ്ജുവാര്യര്‍ നേരിട്ട് പൊലീസിനെ സമീപിക്കുകയാണ് ഇവിടെ. പരാതിയില്‍ മഞ്ജു ഉറച്ചു നില്‍ക്കുന്ന പക്ഷം സംഘടനകള്‍ക്കും ഇതില്‍ കാര്യമായി ഇടപെടാനാവില്ല.

 

Top