ബിക്കിനി എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനംപുരട്ടലാണ്. എന്നാല്‍ അവര്‍ക്ക് തന്നെയായിരിക്കും അത്തരം ചിത്രങ്ങളും വേഷങ്ങളും കാണാന്‍ താല്‍പര്യവും. ബിക്കിനി ധരിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്നാണ് നടി മനോചിത്രയുടെ ചോദ്യം. താന്‍ ബിക്കിനി ധരിക്കാന്‍ തയ്യാറാണെന്നും താരം പറയുന്നു.
തുടക്കത്തില്‍ ഞാനൊരു കുടുംബശ്രീ വനിത എന്ന നിലയില്‍ മാത്രമേ അഭിനയിക്കൂ എന്ന് പറഞ്ഞിരുന്നു. ഇനി അങ്ങനെ പറയില്ല. തികച്ചും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കാനും ഞാന്‍ തയാറാണ്. ഇന്ന് ഓഫീസില്‍ പോയി മടങ്ങുന്ന യുവതികളുടെ വസ്ത്രധാരണം കണ്ടിട്ടുണ്ടോ? എന്ത് ആഭാസമാണ്. യുവതികള്‍ പോട്ടെ. ചില മധ്യവയസ്‌കരായ സ്ത്രീകളുടെ വസ്ത്രധാരണം ശ്രദ്ധിച്ചിട്ടുണ്ടോ? പൊക്കിളിനു താഴെ വച്ചല്ലേ സാരി ഉടുക്കുന്നത്. അതുകൊണ്ട് എന്നെപ്പോലുള്ള യുവനടിമാരും സന്ദര്‍ഭത്തിനൊത്ത് മാറേണ്ടതുണ്ട്.
അയ്യാ സിനിമ റിലീസായപ്പോള്‍ നയന്‍താര ആഭാസമായി അഭിനയിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞതായിരുന്നു. പെട്ടെന്നായിരുന്നു അവര്‍ ട്രാക്ക് മാറ്റി ഗ്ലാമര്‍ വേഷം സ്വീകരിച്ചത്. അവരുടെ ഗ്ലാമര്‍ വേഷം എന്തുമാത്രം വിവാദങ്ങളാണ് സൃഷ്ടിച്ചത്. സിനിമയില്‍ അവരുടെ ഉയര്‍ച്ച എത്രമാത്രം വലുതാണ്. സീനിയര്‍ നടിയായ ഞാന്‍, അവരെ കണ്ട് പല വിഷയങ്ങളും മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഇനി ഇത്തനൈ നാളായി എങ്കിരുന്തായി, മിരണ്ടവന്‍ എന്നീ സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. പുതിയതായി റിച്ചാര്‍ഡിന്റെ ജോഡിയായി അന്തമാന്‍ എന്ന പടത്തില്‍ അഭിനയിക്കുന്നു. മലയാളത്തില്‍ ചില അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ തമിഴുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ പ്രതിഫലം കുറവാണ്. മാത്രമല്ല, പ്രതീക്ഷിച്ചതു പോലുള്ള കഥയും ക്യാരക്ടറും ലഭ്യമല്ലായിരുന്നെന്ന് മനോചിത്ര പറഞ്ഞു.