പുറത്തിറങ്ങാനിരിക്കുന്ന ആനന്ദ് ശങ്കറിന്റെ ഇരുമുഗന് ജനങ്ങളെ ഞെട്ടിക്കുമെന്നുറപ്പായി. മരണമാസ് ലുക്കിലാണ് നയന്‍താരയും വിക്രമും ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ ഫോട്ടോസ് പുറത്തുവിട്ടതോടെ ഏറെ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. ഗ്ലാമറസ് വേഷത്തിലാണ് നയന്‍സ് എത്തുന്നത്.
സമീപകാലത്ത് നയന്‍താര ചെയ്ത ചിത്രങ്ങളില്‍ കൂടുതല്‍ ഗ്ലാമറസ് ഗെറ്റപ്പുകളിലായിരുന്നില്ല. മലേഷ്യയിലും കൊല്‍ക്കത്തയിലും തായ്ലന്ഡിലുമായി ചിത്രീകരിക്കുന്ന ഇരുമുഗന് സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. അരിമാ നമ്പിയുടെ സംവിധായകനായിരുന്ന ആനന്ദ് ശങ്കറാണ് സംവിധായകന്. മലയാളിയായ ഷിബു തമീന്‍സാണ് നിര്‍മ്മാണം. മലയാള നടി നിത്യാമേനോനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഭിന്നലിംഗക്കാരനായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ഇരട്ട റോളുകളിലാണ് വിക്രം ഇരുമുഗനില് എത്തുന്നത്. ചിയാന്‍ വിക്രമിന്റെ അമ്പതാം പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്. കാര്‍ത്തി നായകനാകുന്ന കാശ്മോറയിലും നയന്‍താരയാണ് നായിക.